- Trending Now:
തിരുവനന്തപുരം: മെട്രോ മാർട്ടിൻറെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് ആൻറ് ഇൻഡസ്ട്രീസിൻറെ സഹകരണത്തോടെ സംഘടിപ്പിച്ച ഒമ്പതാമത് മെട്രോ എം.എസ്.എം.ഇ. കോൺക്ലേവും അവാർഡ് ദാനവും തിരുവനന്തപുരത്ത് നടന്നു. വി. മുരളീധരൻ എം.എൽ.എ. അധ്യക്ഷനായിരുന്നു. ഗതാഗത വകുപ്പു മന്ത്രി സി.പി ജോൺ ഉദ്ഘാടനം നിർവ്വഹിച്ചു.
ചെറുകിട വ്യവസായങ്ങളുടെ വളർച്ചയിലൂടെ മാത്രമേ കേരളത്തിൽ വ്യവസായ വിപ്ലവം സൃഷ്ടിക്കാൻ കഴിയൂവെന്ന് സി പി ജോൺ പറഞ്ഞു. മികച്ച പാക്കിംഗ്, ബ്രാൻഡിംഗ്, ഗ്ലോബൽ വിപണി ലക്ഷ്യമാക്കിയുള്ള മാർക്കറ്റിംഗ് തന്ത്രങ്ങൾ, ക്വാളിറ്റി ഉറപ്പാക്കിയുള്ള ഉത്പന്നങ്ങൾ എന്നിവയിൽ ചെറുകിട വ്യവസായ സംരംഭകർ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൃഷി വകുപ്പു മന്ത്രി ടി സിദ്ദീഖ്, തിരുവനന്തപുരം കോർപറേഷൻ മേയർ വി വി രാജേഷ്, മെട്രോ മാർട്ട് മാനേജിംഗ് ഡയറക്ടർ സിജി നായർ, കെ.എസ്.എസ്.ഐ.എ സ്റ്റേറ്റ് പ്രസിഡൻറ് എ. നിസാറുദ്ദീൻ, ഇന്ത്യ ഇൻറർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ ചെയർമാൻ കെ.പി. രാമചന്ദ്രൻ നായർ, കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി പ്രസിഡൻറ് ഇ.എം. നജീബ്, തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് ആൻറ് ഇൻഡസ്ട്രീസ് പ്രസിഡൻറ് ശ്രീ.എസ്.എൻ. രഘുചന്ദ്രൻ നായർ, സെക്രട്ടറി എബ്രഹാം തോമസ്, എസ്.കെ.എച്ച്.എഫ്. പ്രസിഡൻറ്എം.ആർ. നാരായണൻ എന്നിവർ പങ്കെടുത്തു.
അഡ്വാൻറേജ് ഇന്ത്യ എന്ന വിഷയത്തെ ആസ്പദമാക്കി അനിൽ കെ ആൻറണി സംസാരിച്ചു. വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വ്യവസായികൾക്കുള്ള മെട്രോ എം.എസ്.എം.ഇ. അവാർഡ് ദാനം മന്ത്രി സി പി ജോൺ നിർവ്വഹിച്ചു.
ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരം ഭീമ ജൂവലേഴ്സ് ചെയർമാൻ ഡോ. ബി ഗോവിന്ദൻ മന്ത്രി സി പി ജോണിൽ നിന്നും സ്വീകരിച്ചു. ബ്രാൻഡ് ഓഫ് ദി ഇയർ പുരസ്കാരം പവിഴം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എൻ.പി ആൻറണി ഏറ്റുവാങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.