- Trending Now:
കൊച്ചി: ഇൻഫോപാർക്കിൻറെ 20-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അഞ്ച് ദിവസത്തെ ഫോട്ടോഗ്രാഫി പ്രദർശനം ആരംഭിച്ചു. ഇൻഫോപാർക്ക് അഡ്മിനിസ്ട്രേഷൻ മാനേജർ റെജി കെ തോമസ് പ്രദർശനം ഉദ്ഘാടനം ചെയ്തു.
തിങ്കളാഴ്ച തുടങ്ങിയ പ്രദർശനം നവംബർ 15 വെള്ളിയാഴ്ച വരെയുണ്ടാകും. ഇൻഫോപാർക്ക് കൊച്ചി കാമ്പസുകളിൽ ആണ് പ്രദർശനം. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തപസ്യ ഹാളിലും ബുധനാഴ്ച അതുല്യ ലോബിയിലുമാണ് എക്സിബിഷൻ. വ്യാഴം, വെള്ളി ദിവസങ്ങളിൽ ജ്യോതിർമയ ഹാളിലും ഫോട്ടോ പ്രദർശനം നടക്കും.ഇൻഫോപാർക്കും ഇൻഫോപാർക്ക് ഫോട്ടോഗ്രാഫി ക്ലബ്ബും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ടെക്കികളുടെ ഫോട്ടോ പ്രദർശനവുമായി ഇൻഫോപാർക്ക്... Read More
എക്സിബിഷൻ സന്ദർശിക്കാനും ഐടി ജീവനക്കാരുടെ സർഗാത്മകതയിൽ പങ്കുചേരുന്നതിനുമായി ഫോട്ടോഗ്രാഫി പ്രേമികളെയും ഇൻഫോപാർക്ക് അധികൃതർ ക്ഷണിച്ചിട്ടുണ്ട്.
സന്ദർശകർക്ക് എക്സിബിഷനിലെ ഫോട്ടോകൾ വാങ്ങിക്കുന്നതിനും അവസരമൊരുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.