Sections

സീ എൻറർടൈൻമെൻറ് ഫ്രീവ്യൂ കണക്റ്റഡിലൂടെ യുകെയിൽ നാലു ചാനലുകൾ അവതരിപ്പിച്ചു

Monday, Sep 25, 2023
Reported By Admin
ZEE

കൊച്ചി: സീ എൻറർടൈൻമെൻറ് യുകെയിൽ ഫ്രീവ്യൂ കണക്റ്റഡിലൂടെ നാലു ചാനലുകൾ അവതരിപ്പിച്ചു. ഫ്രീവ്യൂ കണക്റ്റഡ് ചാനൽ നമ്പർ 278 വഴി സെസ്റ്റ്, സിങ്, സീ വേൾഡ്, സീ പഞ്ചാബി എന്നീ നാല് ചാനലുകൾ ഇപ്പോൾ പ്രേക്ഷകർക്ക് ലഭിക്കും.

സീ സെസ്റ്റിലൂടെ ലൈഫ്സ്റ്റൈൽ, ഫൂഡ് ഷോകൾ കാണാനാകും. സിങ് ഏറ്റവും പുതിയ മ്യൂസിക്, ബോളിവുഡ്, യൂത്ത് കൾച്ചർ തുടങ്ങിയവ പ്രേക്ഷകർക്ക് മുന്നിലെത്തിക്കും. സീ വേൾഡ് തെരഞ്ഞെടുത്ത ഡ്രാമാ പരമ്പരകളും ടെലിനോവലുകളും ഇംഗ്ലീഷിൽ ഡബ്ബു ചെയ്ത് അവതരിപ്പിക്കും. സീ പഞ്ചാബി പഞ്ചാബി സംസാരിക്കുന്നവർക്കായി കലാ, വിനോദ പരിപാടികളുമായാണ് എത്തുന്നത്.

പ്രേക്ഷകർക്ക് ഏറ്റവും മികച്ച വിനോദം പ്രദാനം ചെയ്യാനാണ് സീ എൻറർടൈൻമെൻറ് ശ്രമിക്കുന്നതെന്ന് കണ്ടൻറ് ആൻറ് ഇൻറർനാഷണൽ മാർക്കറ്റ്സ് വിഭാഗം പ്രസിഡൻറ് പുനീത് മിശ്ര പറഞ്ഞു. യുകെയിൽ കൂടുതൽ വിപുലമായ പ്രേക്ഷകരിലേക്ക് എത്താനുള്ള നീക്കത്തിലെ നിർണായക ചുവടു വെപ്പാണ് ഈ ചാനലുകളുടെ അവതരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സീ എൻറർടൈൻമെൻറിനെ സംബന്ധിച്ച് യുകെ എന്നും സുപ്രധാന വിപണിയാണെന്ന് സീ ഇൻറർനാഷണൽ ബിസിനസ് ചീഫ് ബിസിനസ് ഓഫിസർ അശോക് നമ്പൂതിരി പറഞ്ഞു. ആഗോള വ്യാപകമായി പ്രേക്ഷകർക്ക് തങ്ങളുടെ പരിപാടികൾ ലഭ്യമാക്കാനുള്ള തങ്ങളുടെ കാഴ്ചപ്പാടിനോടു ചേർന്നു പോകുന്നതാണ് ഫ്രീവ്യൂമായുള്ള ഈ പങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.