- Trending Now:
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് രംഗത്ത് ചാറ്റ് ജിപിടി വിപ്ലവം സൃഷ്ടിക്കുകയാണ്. നിരവധി പേരുടെ പണി കളയാൻ ചാറ്റ് ജിപിടി വഴിയൊരുക്കുമെന്നായിരുന്നു വിമർശനം എങ്കിൽ ചാറ്റ്ജിപിടി ഉപയോഗിച്ച് 34,913 ഡോളർ, ഏകദേശം 28.69 ലക്ഷം രൂപ വരുമാനം നേടുകയാണ് 23 വയസുകാരൻ.. എഡ്ടെക്ക് പ്ലാറ്റ്ഫോമായ ഉഡെമിയിൽ പുതുതായി ആരംഭിച്ച ചാറ്റ് ജിപിടി ഓൺലൈൻ കോഴ്സിലൂടെ ലാൻസ് ജങ്ക് എന്ന യുവാവാണ് വലിയ തുക സമ്പാദിക്കുന്നത്.മൂന്ന് മാസത്തിനുള്ളിൽ ചാറ്റ്ജിപിടി പഠിപ്പിക്കുന്ന കോഴ്സാണിത്. തുടക്കക്കാർക്കുള്ള സമ്പൂർണ്ണ ചാറ്റ്ജിപിടി ഗൈഡ് എന്ന നിലയിൽ ആണ് കോഴ്സ്. 15,000-ത്തിലധികം ആളുകൾക്കാണ് ജങ്ക് ക്ലാസ് എടുക്കുന്നത്.
ടെക്സാസിലെ ഓസ്റ്റിൻ സ്വദേശിയായ ജങ്ക് കഴിഞ്ഞ നവംബറിൽ ചാറ്റ്ജിപിടി ഉപയോഗിച്ചു തുടങ്ങി. ചാറ്റ് ജിപിടിയുടെ സവിശേഷതകൾ ഞെട്ടിച്ചെന്ന് ജങ്ക് പറയുന്നു. ചാറ്റ് ജിപിടിയുടെ പഠന സാധ്യതകൾ ആളുകൾക്ക് വിവരിച്ചാണ് പല പ്രായത്തിലുള്ള പഠിതാക്കളെ കണ്ടെത്തിയത്. ചാറ്റ്ബോട്ട് ഏത് പ്രായക്കാർക്കും ഉപയോഗപ്പെടും എന്നാണ് ജങ്ക് പറയുന്നു. ഇപ്പോൾ ഈ ചാറ്റ്ബോട്ടിനെ ചില ആളുകൾ എങ്കിലും ഭയപ്പെടുന്നുണ്ട്. മിക്കവരും ഉപയോഗിക്കാതെ മാറി നിൽക്കുന്നു. സ്വയം ചാറ്റ് ജിപിടി പഠിച്ചെടുത്ത ജങ്ക് പറയുന്നത്, ഒരു നോവലിന് ആമുഖം എഴുതുകയോ ഉൽപ്പന്ന വിവരണങ്ങൾ എഴുതുകയോ ചെയ്യുന്നതിനായി പോലും ചാറ്റ് ജിപിടി ഉപയോഗിക്കാം എന്നാണ്. മണിക്കൂറുകൾ ചിലവഴിക്കേണ്ടി വരുന്ന ഇത്തരം കാര്യങ്ങൾക്ക് വളരെ കുറച്ച് സമയം ചെലവഴിച്ചാൽ മതി. എല്ലാത്തരം ഉള്ളടക്കങ്ങളും ചാറ്റ് ജിപിടി ഉപയോഗിക്കുന്നുണ്ട്
ഗൂഗിൾ പേയ്ക്ക് പറ്റിയ അബദ്ധം, ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിച്ചത് വൻതുക... Read More
ഏഴ് മണിക്കൂർ ദൈർഘ്യമുള്ളതാണ് കോഴ്സ്. എഐ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതു മാത്രമല്ല എഐ ഇമേജ് ജനറേറ്റർ ഡോൾ- ഇടി ഉപയോഗിച്ച് വിവിധ ആർട്ട് വർക്കുകൾ സൃഷ്ടിക്കുന്നതിനുള്ള ട്യൂട്ടോറിയലുകളുമുണ്ട്.കോളേജ് വിദ്യാർത്ഥികളും ജോലി ചെയ്യുന്ന പ്രൊഫഷണലുകളും ഉൾപ്പെടെ 20 നും 50 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളാണെന്ന് ജങ്കിന്റെ കീഴിൽ ചാറ്റ് ജിപിടി പഠിക്കുന്നത്. പഠിതാക്കളിൽ ഭൂരിഭാഗവും യുഎസിൽ നിന്നുള്ളവരാണ്. കാനഡ, ഇന്ത്യ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും കോഴ്സ് പഠിക്കുന്നുണ്ട്.
മാർക്കറ്റിംഗിലും സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷനിലുമുള്ള വൈദഗ്ധ്യമാണ് ജങ്കിന്റെ കോഴ്സിന് ഡിമാൻഡ് കൂടാൻ കാരണം. ക്ലിയർ ഡെസ്ക്ക് പോലുള്ള സ്റ്റാർട്ടപ്പുകൾക്ക് മാർക്കറ്റിംഗ്, എച്ച്ആർ തുടങ്ങിയ വിവിധ മേഖലകളിൽ ചാറ്റ് ജിപിടി ഉപയോഗിക്കാനും ജങ്ക് പരിശീലനം നൽകുന്നുണ്ട്. എച്ച്പിസി വയർ ഉൾപ്പെടെയുള്ള ടെക് ന്യൂസ് സൈറ്റുകൾക്കും പരിശീലനം നൽകുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.