- Trending Now:
കടല്‍ജല സംസ്‌കരണത്തിന് നൂറുകണക്കിന് ഡീസലൈനേഷന്‍ പ്‌ളാന്റുകളാണുള്ളത്
കാലാവസ്ഥ വ്യതിയാനം നേരിടാന്‍ അടിയന്തര നടപടികള്‍ ആവശ്യമെന്ന് ലോക ബാങ്ക് റീജ്യനല്‍ ഡയറക്റ്റര്‍ ഇസാം അബു സുലൈമാന്‍. ജല ഊര്‍ജ സുരക്ഷഭീഷണികള്‍ വര്‍ധിക്കുകയാണെന്നും, ഇവ ഫലപ്രദമായി നേരിടണമെന്നും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.മേഖലയിലെ ആറുകോടി വരുന്ന ജനസംഖ്യയുടെ ജല ഊര്‍ജ സുരക്ഷ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട വര്‍ധിച്ചുവരുന്ന ചെലവുകള്‍ കൈകാര്യം ചെയ്യുന്നതിന് വേഗത്തിലുള്ള നടപടി ആവശ്യമാണെന്നും സുലൈമാന്‍.
ഹൈഡ്രജന്‍ സാങ്കേതിക വിദ്യയില്‍ ടാറ്റ സ്റ്റീല്‍ 65 മില്യണ്‍ യൂറോ നിക്ഷേപിക്കുന്നു... Read More
കടല്‍ജല സംസ്‌കരണത്തിന് നൂറുകണക്കിന് ഡീസലൈനേഷന്‍ പ്‌ളാന്റുകളാണുള്ളത്. കൂടാതെ, പല ജി.സി.സി രാജ്യങ്ങളിലും ഡീസലൈനേഷന്‍ ഗണ്യമായി വിപുലീകരിക്കാന്‍ പദ്ധതിയുണ്ട്. എന്നാല്‍ ഈ പ്‌ളാന്റുകള്‍ പുറന്തള്ളുന്ന ഹൈപ്പര്‍സന്‍ മാലിന്യങ്ങള്‍ ആഴംകുറഞ്ഞ തീരപ്രദേശങ്ങളില്‍ അടിഞ്ഞുകൂടുന്നുണ്ട്. ഈ മാലിന്യങ്ങളില്‍ ഉപ്പിന്റെ സാന്ദ്രത കൂടുതലാണ്. അതുകൊണ്ടുതന്നെ പുതിയ കടല്‍ജലം ഡീസാലിനേഷനായി എടുക്കുമ്പോള്‍ ആ ഉപ്പ് നീക്കം ചെയ്യാന്‍ കൂടുതല്‍ ഊര്‍ജം ആവശ്യമായി വരുന്നു.ഉപ്പുവെള്ളം സംസ്‌കരിക്കുമ്പോള്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജത്തോടൊപ്പം ഡീസലൈനേഷനായി പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രതിവിധികാണാന്‍ ജി.സി.സി നടപടി കൈക്കൊണ്ട് തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.