Sections

വായ്പകളെ കുറിച്ച് സജീവമായി വിലയിരുത്തുന്ന വനിതകളുടെ എണ്ണത്തിൽ 42 ശതമാനം വാർഷിക വളർച്ച

Wednesday, Mar 05, 2025
Reported By Admin
Growth in Women Borrowers: Credit Awareness on the Rise in India

കൊച്ചി: വായ്പ എടുക്കുന്ന വനിതകളുടെ എണ്ണം വർധിക്കുന്നതിനൊപ്പം വായ്പകളുടെ സ്ഥിതിയെ കുറിച്ചും ക്രെഡിറ്റ് സ്കോറിനെ കുറിച്ചും സജീവമായി വിലയിരുത്തുന്ന വനിതകളുടെ എണ്ണവും വർധിക്കുന്നതായി ട്രാൻസ്യൂണിയൻ സിബിൽ പുറത്തിറക്കിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇവയാണ് ട്രാൻസ്യൂണിയൻ സിബിൽ, നിതി ആയോഗിൻറെ വുമൺ എൻറർപ്രണർഷിപ്പ് പ്ലാറ്റ്ഫോം (ഡബ്ല്യുഇപി), മൈക്രോസേവ് കൺസൾട്ടിംഗ് (എംഎസ്സി) എന്നിവ സംയുക്തമായി പ്രസിദ്ധീകരിച്ച 'ഫ്രം ബോറോവേൾസ് ടു ബിൽഡേഴ്സ്: വുമൺസ് റോൾ ഇൻ ഇന്ത്യായ്സ് ഫിനാൻഷ്യൽ ഗ്രോത്ത് സ്റ്റോറി (കടം വാങ്ങുന്നവരിൽ നിന്ന് ഉത്പാദകരിലേക്ക്: ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ സ്ത്രീകളുടെ പങ്ക്) എന്ന വാർഷിക റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകളിൽ ചിലത്.

റിപ്പോർട്ട് പ്രകാരം 2024 ഡിസംബറിൽ ഇന്ത്യയിലെ 27 ദശലക്ഷം വനിതകളാണ് തങ്ങളുടെ വായ്പകളെ കുറിച്ചു സജീവമായ നിരീക്ഷണം നടത്തുന്നത്. 2023 ഡിസംബറിനെ 19 ദശലക്ഷം വനിതകൾ എന്നതിനെ അപേക്ഷിച്ച് 42 ശതമാനം വർധനവാണിത്.

രാജ്യത്ത് വനിതകൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിൽ വനിതാ സംരംഭകർ വലിയ പങ്കു വഹിക്കുന്നതായും വനിതാ സംരംഭകർക്ക് 150 മുതൽ 170 ദശലക്ഷം വരെ തൊഴിലവസരങ്ങൾ ലഭ്യമാക്കാനാവുമെന്നും റിപ്പോർട്ട് പുറത്തിറക്കിക്കൊണ്ട് നീതി ആയോഗ് പ്രിൻസിപ്പൽ അഡൈ്വസറും ഡബ്ല്യുഇപി മിഷൻ ഡയറക്ടറുമായ അണ്ണാ റോയി പറഞ്ഞു.

വായ്പകൾ ലഭ്യമാക്കുന്നത് വനിതാ സംരംഭകത്വത്തെ പ്രോൽസാഹിപ്പിക്കുന്ന അടിസ്ഥാന ഘടകമാണെന്ന് സർക്കാർ അംഗീകരിക്കുന്നതായി ഇതേക്കുറിച്ചു സംസാരിക്കവെ നീതി ആയോഗ് സിഇഒ ബി. വി. ആർ. സുബ്രഹ്മണ്യം പറഞ്ഞു.

ഇന്ത്യൻ സമ്പദ്ഘടനയുടെ വളർച്ചയിൽ പങ്കാളികളായി മുന്നേറാൻ വനിതകൾ തങ്ങളുടെ വായ്പകൾ നിരീക്ഷിക്കുന്നതു തുടരണമെന്ന് ട്രാൻസ്യൂണിയൻ സിബിൽ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഭവേഷ് ജെയിൻ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.