Sections

ഇലക്ട്രിക് വാഹനങ്ങൾക്ക് വില വർധിക്കുമോ?

Monday, Dec 26, 2022
Reported By admin
ev

ഇവിയും പെട്രോളിൽ ഓടുന്ന വാഹനവും തമ്മിലുള്ള വിലനിർണ്ണയ അന്തരം വർദ്ധിക്കും


ബാറ്ററി സെല്ലുകളുടെ വില ആഗോളതലത്തിൽ കുതിച്ചുയരുന്നത് കാരണം പല ഇലക്ട്രിക് വെഹിക്കിൾ (EV) നിർമ്മാതാക്കളും വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ആലോചിക്കുന്നു. 5 മുതൽ 7 ശതമാനം വില വരെ വർദ്ധിപ്പിക്കാൻ നിർബന്ധിതരാകുമെന്ന് കമ്പനികൾ പറയുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് ജനുവരിയിൽ Tiago EV യുടെ വില 30,000-35,000 രൂപ വർധിപ്പിക്കും.

ഇലക്ട്രിക് ഇരുചക്രവാഹനങ്ങളിൽ അടുത്തിടെയുണ്ടായ തീപിടിത്തം മുതൽ ഇലക്ട്രിക് വാഹന വ്യവസായത്തെക്കുറിച്ച് സർക്കാർ ജാഗ്രത പുലർത്തുന്നുണ്ട്. പുതിയ മാനദണ്ഡങ്ങൾ അവതരിപ്പിച്ചുകൊണ്ട് സർക്കാർ ബാറ്ററി സുരക്ഷാ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തി. AIS 038 എന്ന് വിളിക്കപ്പെടുന്ന മാനദണ്ഡത്തിന്റെ ഒന്നാം ഘട്ടം 2022 ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വന്നു. രണ്ടാം ഘട്ടം 2023 മാർച്ച് 31 മുതൽ പ്രാബല്യത്തിൽ വരും. എന്നിരുന്നാലും, വാഹന നിർമ്മാതാക്കളുടെ അഭിപ്രായത്തിൽ, Two-phase norms ബാറ്ററി സുരക്ഷ വർദ്ധിപ്പിച്ചെങ്കിലും ബാറ്ററിയുടെ ചിലവ് വർദ്ധിപ്പിച്ചു.

പുതിയ മാനദണ്ഡങ്ങൾക്കനുസരിച്ച് പുതിയ ഡിസൈനുകൾ, മികച്ച തെർമൽ മാനേജ്മെന്റ്, മികച്ച ബാറ്ററി മാനേജ്മെന്റ് സിസ്റ്റം, ചാർജറുമായി ബാറ്ററിയുടെ മികച്ച സംയോജനം എന്നിവ ആവശ്യമാണ്. വിലയിലെ കുത്തനെയുള്ള വർദ്ധനവ് ഇലക്ട്രിക് വാഹനം വാങ്ങുന്നയാളുടെ മൊത്തത്തിലുള്ള പ്രവർത്തനച്ചെലവിനെ ബാധിക്കുമെന്ന് നിർമ്മാതാക്കൾ ഭയപ്പെടുന്നു. പ്രത്യേകിച്ചും വാങ്ങുന്നയാൾ ഒരു വാണിജ്യ ഓപ്പറേറ്ററാണെങ്കിൽ, ബിസിനസ്സ് ആവശ്യങ്ങൾക്കായി വാഹനം ഉപയോഗിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ ഒരു ഇവിയും പെട്രോളിൽ ഓടുന്ന വാഹനവും തമ്മിലുള്ള വിലനിർണ്ണയ അന്തരം വർദ്ധിക്കും.

അതേസമയം, വാഹൻ പോർട്ടലിന്റെ കണക്കനുസരിച്ച്, 2021 നെ അപേക്ഷിച്ച് രാജ്യത്ത് ഇതുവരെ ഇവി വിൽപ്പന മൂന്നിരട്ടിയായി. 2022 ൽ ഏകദേശം 969,000 ഇവികൾ വിറ്റു. 2021 ൽ ഇത് ഏകദേശം 322,000 ആയിരുന്നു. ഇലക്ട്രിക് കാർ വിൽപ്പന 2021ൽ 12,000 ആയിരുന്നത് 167% വർധിച്ച് 31,900 യൂണിറ്റായി. 2022ൽ ഇലക്ട്രിക് ഇരുചക്രവാഹന വിൽപ്പന 600,000 യൂണിറ്റായി ഉയർന്നു. 2021ൽ ഇത് 150,000 ആയിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.