Sections

എന്താണ് സ്വാഭാവിക മാർക്കറ്റ് അത് ഡെവല്പ് ചെയ്യുന്നതിലൂടെ നിങ്ങളുടെ സെയിൽസ് എങ്ങനെ വർധിപ്പിക്കാം?

Wednesday, Aug 16, 2023
Reported By Soumya
Natural Marketing

ഒരു സെയിൽസ്മാൻ സെയിൽസിൽ ഇറങ്ങുന്ന സമയത്ത് രണ്ട് തരത്തിലുള്ള മാർക്കറ്റ് കാണാൻ സാധിക്കും

  1. സ്വാഭാവിക മാർക്കറ്റും
  2. നിഷ് മാർക്കറ്റ്

ഇതിൽ സ്വാഭാവിക മാർക്കറ്റിനെ കുറിച്ചാണ് ഇന്ന് പറയുന്നത്.

നമുക്ക് പരിചയമുള്ള ആൾക്കാരിൽ നിന്നും കസ്റ്റമറെ കണ്ടെത്തുന്ന രീതിയാണ് സ്വാഭാവിക മാർക്കറ്റ് എന്ന് പറയുന്നത്. ഉദാഹരണമായിട്ട് നിങ്ങളുടെ പ്രോഡക്റ്റ് നിങ്ങൾക്ക് പരിചയമുള്ള ഇല്ലെങ്കിൽ സുഹൃത്ത് വലയത്തിനുള്ളിലുള്ള ആൾക്കാരോട് പ്രോഡക്റ്റിനെക്കുറിച്ച് സംസാരിക്കുകയും അവരെ കസ്റ്റമറക്കുകയും ചെയ്യുന്ന രീതിയാണ് സ്വാഭാവിക മാർക്കറ്റ് എന്നു പറയുന്നത്. സ്വാഭാവിക മാർക്കറ്റിൽ കസ്റ്റമറിനെക്കുറിച്ച് ഏകദേശം ധാരണയുണ്ടാകും. നിങ്ങളുടെ പരിചയക്കാരായതിനാൽ അവരുടെ സ്വഭാവത്തിലെ മെറിറ്റ്സ്, ഡിമെരിറ്റ്സ് എല്ലാം നിങ്ങൾക്ക് അറിവുണ്ടായിരിക്കും. അതുകൊണ്ട് കസ്റ്റമറുമായി സംസാരിക്കുമ്പോൾ വ്യക്തമായി തയ്യാറെടുപ്പോടുകൂടി സംസാരിക്കാൻ സാധിക്കും. സെയിൽസിൽ പോകുന്നതിനു മുമ്പ് തന്നെ എങ്ങനെ സംസാരിക്കണം എന്നുള്ള കാര്യത്തിൽ ട്രയൽ ചെയ്യാൻ എളുപ്പമാണ്. ഇങ്ങനെ സ്വാഭാവിക മാർക്കറ്റ് ഡെവലപ്പ് ചെയ്ത എന്തൊക്കെ ഗുണങ്ങളാണ് നമുക്ക് കിട്ടുന്നത് എന്ന് നോക്കാം.

  • നിങ്ങൾക്ക് പരിചയമില്ലാത്ത ഒരാളുമായി കൂടിക്കാഴ്ച ചെയ്യാൻ അവസരം കിട്ടുന്നതിനേക്കാൾ താരതമ്യേന എളുപ്പമാണ് പരിചയമുള്ള ആൾക്കാരുമായി കൂടിക്കാഴ്ച നടത്താൻ. ഇങ്ങനെയുള്ളവരെ കാണാൻ അപ്പോയിൻമെന്റ് കിട്ടാൻ എളുപ്പമായിരിക്കും.
  • ഏതൊരാൾക്കും ആവശ്യമുള്ള പ്രോഡക്റ്റ് എവിടെനിന്നെങ്കിലും വാങ്ങിച്ചാലെ മതിയാകൂ. അത് എന്തുകൊണ്ട് നിങ്ങളിൽ നിന്ന് ആയിക്കൂടാ എന്ന് ചിന്തിക്കണം. ഇനി അഥവാ ഈ പ്രോഡക്റ്റ് ഇപ്പോൾ അവർക്ക് ആവശ്യമില്ല ഭാവിയിൽ ആയിരിക്കും നിങ്ങളുടെ പ്രോഡക്റ്റ് അവർക്ക് ആവശ്യം വരിക. അങ്ങനെയുള്ള പ്രോഡക്ടിനെക്കുറിച്ച് ഇപ്പോൾ അവരോട് സംസാരിക്കുന്നത് ഭാവിയിൽ അത് നിങ്ങളിൽ നിന്നും വാങ്ങിക്കുന്നതിന് കാരണമാകാം.
  • കസ്റ്റമറിന് പരിചയമുള്ള ആളിൽ നിന്ന് വാങ്ങാൻ ആവും കൂടുതൽ സാധ്യത.
  • പരിചയമുള്ളത് കൊണ്ടുതന്നെ നിങ്ങൾക്ക് റഫറൻസ് നമ്പേഴ്സ് തരാൻ സാധ്യത കൂടുതലാണ്.
  • തുടക്കക്കാരായ സെയിൽസ്മാൻമാർക്ക് കുറച്ചുകൂടി ഫ്രീയായി സംസാരിക്കാൻ കഴിയും.
  • പരിചയമുള്ള ആളുടെ മുന്നിൽ പ്രസന്റേഷൻ നടത്തുമ്പോൾ ഇല്ലെങ്കിൽ പ്രോഡക്റ്റിനെ കുറിച്ച് സംസാരിക്കുന്നത് മറ്റാൾക്കാരുടെ മുന്നിലും പ്രസൻറേഷൻ നടന്നുന്നതിനും, പ്രോഡക്ടിനെക്കുറിച്ച് സംസാരിക്കുന്നതിനുമുളള കഴിവ് വർദ്ധിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • പരിചയമുള്ള കസ്റ്റമറിന് അടുത്ത് പോകുമ്പോൾ ഒരിക്കലും തയ്യാറെടുപ്പില്ലാതെ പോകരുത്. വ്യക്തമായി തയ്യാറായി പ്ലാൻ ചെയ്തതിനുശേഷം മാത്രമേ പോകാവൂ.
  • നിങ്ങളെക്കുറിച്ച് നെഗറ്റീവ് ധാരണയുള്ള ഒരാളാണെങ്കിൽ അത്തരക്കാരെ പരിചയമുണ്ടെങ്കിലും കാണാൻ പോകാതിരിക്കുന്നതാണ് ഉത്തമം.
  • കസ്റ്റമറുമായി ഉള്ള നിങ്ങളുടെ ഇടപെടൽ എപ്പോഴും പോസിറ്റീവ് രീതിയിലായിരിക്കണം. നിങ്ങൾ ഒരു പോസിറ്റീവ് ഇമേജ് ഉണ്ടാക്കണം.

സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.