Sections

ടെലി മാർക്കറ്റിംഗ് നടത്തുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തെല്ലാം? ബിസ്നസിന്റെ വളർച്ചയ്ക്ക് ടെലി മാർക്കറ്റിംഗ് എങ്ങനെ പ്രയോജനപ്പെടുത്താം?

Saturday, Jul 29, 2023
Reported By Soumya
Tele Marketing

ഇന്ന് ബിസ്നസിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ടെലി കോളിങ്ങ് വഴിയുള്ള സെയിൽസ്. പലർക്കും ബുദ്ധിമുട്ടുള്ള സെയിൽസ് രീതിയാണ് ഇത്. കാരണം കസ്റ്റമറെ നേരിട്ട് പോയി കാണാതെ, ഫിസിക്കൽ പ്രസൻസില്ലാതെ സംസാരിക്കുന്ന രീതിയാണ് ടെലി മാർക്കറ്റിംഗ്. ഇങ്ങനെ സെയിൽസ് നടത്തുമ്പോൾ ഒരുപാട് ബുദ്ധിമുട്ടുകൾ വരാറുണ്ട്.

  1. കസ്റ്റമർ നമ്മൾ നേരിട്ട് കാണുന്നില്ല.
  2. കസ്റ്റമറിൽ മതിപ്പുളവാക്കാൻ വളരെ ബുദ്ധിമുട്ടാണ്.
  3. കസ്റ്റമറിന്റെ നിലവിലെ സിറ്റുവേഷൻ എന്താണെന്ന് നമുക്ക് അറിയില്ല.

ഇക്കാരണങ്ങൾ കൊണ്ടുതന്നെ നമ്മൾ പ്രോഡക്റ്റിനെ കുറിച്ച് സംസാരിക്കുമ്പോൾ ചില സ്റ്റെപ്പുകൾ സ്വീകരിക്കേണ്ടതാണ്. അതിനെ കുറിച്ചാണ് ഇന്ന് പറയുന്നത്.

  • ടെലികോളിംഗ് നടത്തുന്ന സമയത്ത് വ്യക്തിപരമായിട്ടുള്ള കാര്യങ്ങളല്ല നമ്മൾ ആദ്യം ചോദിക്കേണ്ടത്. ആദ്യം ഗ്രീറ്റിംഗ്സ് ആണ് ചെയ്യേണ്ടത്. അതിനുശേഷം നമ്മുടെ പേര് പറയണം, പിന്നീട് കമ്പനിയുടെ പേര് പറയണം. നമ്മൾ എന്തിനുവേണ്ടിയാണ് ആ കസ്റ്റമറിനെ വിളിച്ചതെന്നുള്ള കാര്യം വ്യക്തമായി പറയണം. ഇന്ന ഓഫീസിൽ നിന്ന് ഇന്ന കാര്യം പറയാൻ വേണ്ടിയാണ് വിളിച്ചത് താങ്കൾക്ക് അത് കേൾക്കാനുള്ള സമയമുണ്ടോ എന്ന് വ്യക്തമായിട്ട് കസ്റ്റമറി നോട് ചോദിക്കണം. അദ്ദേഹം ഓക്കേ പറഞ്ഞാൽ മാത്രമേ അടുത്ത സ്റ്റെപ്പിലോട്ട് നമ്മൾ കടക്കാൻ പാടുള്ളൂ.
  • കസ്റ്റമർ ഓക്കേ പറഞ്ഞതിനുശേഷം നമ്മുടെ പ്രോഡക്റ്റിനെ കുറിച്ച് ലഘുവായ വിവരണം ചെയ്യണം. ഈ ലഘു വിവരണം കൊടുക്കുന്ന സമയത്ത് കേൾക്കുന്ന ആൾക്ക് ആകാംക്ഷ തോന്നുന്ന തരത്തിൽ വേണം നമ്മൾ സംസാരിക്കേണ്ടത്. നമ്മുടെ സംസാരത്തിൽ കസ്റ്റമർ ആകംക്ഷ ഫീൽ ചെയ്യണം.
  • കസ്റ്റമറിനെ കാണുന്നില്ല എങ്കിലും നമ്മൾ ചിരിച്ചുകൊണ്ടാണ് ഫോണിൽ കൂടി സംസാരിക്കേണ്ടത്. നമ്മൾ ചിരിച്ചുകൊണ്ട് സംസാരിക്കുമ്പോൾ തന്നെ നമ്മുടെ ശബ്ദത്തിൽ ഒരു സോഫ്റ്റ്നസ്സും എന്തൂസിയാസ് കസ്റ്റമറിന് ഫീൽ ചെയ്യും.
  • പറയുന്ന വാക്കുകൾ വളരെ സ്പഷ്ടവും വ്യക്തവും ആയിരിക്കണം. നീട്ടിവലിച്ചോ തീരെ ചുരുക്കിയോ പറയാൻ പാടില്ല.
  • നമ്മൾ ഫോണിൽ കൂടി സംസാരിക്കുന്നത് കൊണ്ട് തന്നെ കസ്റ്റമറിന് ഒരു വിശ്വാസ്യത വരണമെന്നില്ല. അതുകൊണ്ട് നമ്മുടെ പ്രോഡക്റ്റിന്റെ ഡീറ്റെയിൽസ് അടങ്ങുന്ന ഒരു ലിങ്ക് കസ്റ്റമറിന് അയച്ചുകൊടുക്കണം.
  • ലിങ്ക് അയച്ചു കൊടുക്കാം എന്ന് പറഞ്ഞ് താങ്ക്യൂ പറഞ്ഞു ഫോൺ കട്ട് ചെയ്യുക. തുടർന്ന് ഉടൻതന്നെ ആ പ്രോഡക്റ്റ് ഡീറ്റെയിൽസിന്റെ ലിങ്ക് കസ്റ്റമർക്ക് അയച്ചുകൊടുക്കുക. തുടർന്ന് ഫോളോ അപ്പിലേക്കുള്ള കാര്യങ്ങൾ ചെയ്യുക.
  • ഫോളോ അപ് ചെയ്യുന്ന സമയത്ത് ആദ്യം നമ്മൾ ഗ്രീറ്റിംഗ് ചെയ്യുക, പിന്നെ നമ്മൾ അയച്ചു കൊടുത്ത വീഡിയോസ് അല്ലെങ്കിൽ ഡീറ്റെയിൽസ് നോക്കിയോ എന്ന് അന്വേഷിക്കുക. ഡീറ്റൈൽസ് കണ്ടതിന് ശേഷംവും കസ്റ്റ്മറിന് ആ പ്രോഡക്റ്റിനെ കുറിച്ച് സംശയങ്ങൾ ഉണ്ടാകാം. ആ സംശയങ്ങളൊക്കെ വളരെ സമാധാനത്തിൽ പറഞ്ഞു കസ്റ്റമറിന് മനസ്സിലാക്കി കൊടുക്കുക. അതിനുശേഷം ബിസിനസ്സിലോട്ട് കടന്ന് പ്രോഡക്റ്റിന്റെ ക്ലോസിങ്ങിലോട്ട് നീങ്ങുക.


സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.