- Trending Now:
കൊച്ചി: മുംബൈയിൽ വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എൻറർടൈൻമെൻറ് സമ്മിറ്റിൻറെ (വേവ്സ്) ഉദ്ഘാടനത്തിന് സാങ്കേതിക മേഖലയിലെ മികച്ച സർഗ്ഗാത്മക പ്രതിഭകൾ ഒത്തുചേർന്നു. ഇൻററാക്ടീവ് എൻറർടൈൻമെൻറ് ആൻഡ് ഇന്നൊവേഷൻ കൗൺസിൽ (ഐഇഐസി)നൊപ്പം ഇന്ത്യയിലെ ഇൻററാക്ടീവ് എൻറർടൈൻമെൻറ് പ്ലാറ്റ്ഫോമായ വിൻസോ ഭാരത് ടെക് ട്രയംഫ് പ്രോഗ്രാമിൻറെ (ബിടിടിപി) 20 വിജയികളെ പ്രഖ്യാപിച്ചു. വിജയികളായ 20 പേർ മെയ് ഒന്നിന് വേവ്സിൽ പങ്കെടുക്കും. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിൻറെ 'ക്രിയേറ്റ് ഇൻ ഇന്ത്യ' സംരംഭത്തിൻറെ അടിത്തറയാണ് ഈ പ്രോഗ്രാം.
ലോകത്തിനായി ഉള്ളടക്കം നിർമ്മിക്കാനുള്ള ഇന്ത്യയുടെ കഴിവ് പ്രദർശിപ്പിക്കുന്നതിനായി 'ക്രിയേറ്റ് ഇൻ ഇന്ത്യ' ഗെയിമിങിൻറെ കീഴിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നാല് ചലഞ്ചുകൾക്ക് തുടക്കമിട്ടു. ഈ പ്രഖ്യാപനത്തിൻറെ ഭാഗമായി ഐഇഐസിയും ബിടിടിപിയും മൂന്നാം എഡിഷൻ പുറത്തിറക്കി. 20 വിജയികൾ തങ്ങളുടെ സൃഷ്ടികൾ മെയ് 1 മുതൽ വേവ്സിൽ പ്രദർശിപ്പിക്കും.
അത്യാധുനിക ഗെയിമിങ് സാങ്കേതികവിദ്യ, ഊർജ്ജസ്വലമായ സംസ്കാരം, ശക്തമായ ഐപി എന്നിവ ലോകമെമ്പാടും കയറ്റുമതി ചെയ്യുന്നതിൽ ഇന്ത്യയുടെ അനന്ത സാധ്യതയെ ഈ വിജയികൾ കാണിച്ചുതരുന്നതെന്ന് വിൻസോ സഹസ്ഥാപകനായ പാവൻ നന്ദ അഭിപ്രായപ്പെട്ടു.
ഭാരത് ടെക് ട്രയംഫ് പ്രോഗ്രാമിൻറെ 2,000-ത്തിലധികം എൻട്രികളിൽ നിന്ന് തിരഞ്ഞെടുത്ത 20 പേർക്ക് മാർഗ നിർദേശങ്ങൾ നൽകിയത് യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം പ്രസിഡൻറ് ഡോ. മുകേഷ് അഗി, ആക്സൽ പാർട്ണർമാരുടെ പങ്കാളി പ്രശാന്ത് പ്രകാശ്, രുകം ക്യാപിറ്റലിൻറെ മാനേജിംഗ് പാർട്ണർ അർച്ചന ജഹാഗിർദാർ, കലാരി ക്യാപിറ്റലിൻറെ മാനേജിംഗ് പാർട്ണർ രാജേഷ് രാജു തുടങ്ങിയ വ്യവസായ പ്രമുഖരാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.