Sections

വൈപ്പിൻ തൊഴിൽമേള നാളെ രണ്ടു വേദികളിൽ: കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ

Friday, Mar 03, 2023
Reported By Admin
Job Fair

വൈപ്പിൻ നിയോജക മണ്ഡലത്തിൽ നാളെ (മാർച്ച് നാല് ) നടത്തുന്ന വിപുലമായ തൊഴിൽമേളയ്ക്ക് രണ്ടു വേദികളുണ്ടാകുമെന്ന് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ


കേരള ഡെവലപ്മെൻറ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ കീഴിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കേരള നോളജ് ഇക്കണോമി മിഷൻ പദ്ധതിയുടെ ഭാഗമായി വൈപ്പിൻ നിയോജക മണ്ഡലത്തിൽ നാളെ (മാർച്ച് നാല് ) നടത്തുന്ന വിപുലമായ തൊഴിൽമേളയ്ക്ക് രണ്ടു വേദികളുണ്ടാകുമെന്ന് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു. ഉദ്യോഗാർത്ഥികളുടെ ബാഹുല്യം കണക്കിലെടുത്താണ് പുനക്രമീകരണം. ഉദ്ഘാടന സമ്മേളനം നടക്കുന്ന ഓച്ചന്തുരുത്ത് സർവ്വീസ് സഹകരണ ബാങ്ക് ഹാളിനു പുറമെ പെരുമ്പിള്ളി അസീസി സ്കൂളിലുമാണ് തൊഴിൽമേള നടക്കുക.

നോളജേ് ഇക്കണോമി മിഷന്റെ ഡിജിറ്റൽ വർക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (ഡി ഡബ്ള്യൂ എം എസ്) എന്ന പ്ലാറ്റ്ഫോമിലൂടെ രജിസ്റ്റർ ചെയ്തവർക്കാണ് തൊഴിൽ മേളയിൽ പങ്കെടുക്കാൻ മുൻഗണനാക്രമത്തിൽ അവസരമെങ്കിലും സ്പോട്ട് രജിസ്ട്രേഷനും വേദികളിൽ അവസരമുണ്ടാകും. മുൻകൂർ രജിസ്റ്റർ ചെയ്യേണ്ടത് https://surveyheart.com/form/63f307ea8f092b076c93c80f എന്ന ലിങ്കിലാണ്. വിശദവിവരങ്ങൾ 9544105588 എന്ന നമ്പറിൽ ലഭിക്കും.

ഓച്ചന്തുരുത്ത് സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ രാവിലെ ഒൻപതിന് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ തൊഴിൽമേള ഉദ്ഘാടനം ചെയ്യും. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അധ്യക്ഷത വഹിക്കും. ഐ എസ് എസ് ഡി സിഇഒ എം വി തോമസ് മുഖ്യാതിഥിയാകും.

ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവൽ, ഉപജില്ല വ്യവസായ ഓഫീസർ പി ഹേമ ജോസഫ്, കെ എം എ സെക്രട്ടറി അൾജിയേഴ്സ് ഖാലിദ്, ഞാറക്കൽ സഹകരണ ബാങ്ക് പ്രസിഡന്റ് ടിറ്റോ ആന്റണി, ഓച്ചന്തുരുത്ത് സഹകരണ ബാങ്ക് പ്രസിഡന്റ് ആൽബി കളരിക്കൽ, വൈപ്പിൻ ഗവൺമെന്റ് കോളജ് പ്രിൻസിപ്പാൾ ഇൻ ചാർജ് എ കെ അനുഷ, കുടുംബശ്രീ ജില്ല മിഷൻ കോ - ഓർഡിനേറ്റർ ടി എം റജീന, ഐ സി ടി എ കെയുടെ മഹിമ ബോസ് എന്നിവർ പ്രസംഗിക്കും. മണ്ഡലത്തിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും ത്രിതല തദ്ദേശസ്ഥാപന ജനപ്രതിനിധികളും കുടുംബശ്രീ, നോളജ് മിഷൻ ഉദ്യോഗസ്ഥരും സന്നിഹിതരാകും.

സ്വകാര്യമേഖലയിൽ വിശ്വസനീയമായി കഴിയുന്നത്ര തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് നോളജ് മിഷന്റെയും കുടുംബശ്രീയുടെയും സംയുക്ത സഹകരണത്തിൽ സംഘടിപ്പിക്കുന്ന തൊഴിൽമേളയ്ക്ക് വിപുലമായ മുന്നൊരുക്കങ്ങൾ നടത്തിയതായി കെ എൻ ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ടവരുടെ യോഗം ചേരുകയും നോളജ് ഇക്കോണമി മിഷന്റെയും കുടുംബശ്രീയുടെയും ഉദ്യോഗസ്ഥർ പഞ്ചായത്തുകൾ സന്ദർശിച്ച് പദ്ധതി വിശദീകരണം നടത്തുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.