Sections

കാര്‍ഡ് വിവരങ്ങള്‍ക്ക് പകരം ടോക്കണ്‍ സംവിധാനവുമായി വിസ; സുരക്ഷ വര്‍ധിക്കും

Tuesday, Oct 19, 2021
Reported By Admin
debit card

2022 ജനുവരി ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരുത്തണമെന്നായിരുന്നു കേന്ദ്ര ബാങ്കിന്റെ അന്ത്യശാസനം

 

അക്കൗണ്ടുടമകള്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ പൂര്‍ണമായി നല്‍കുന്നതിന് പകരമുള്ള ടോക്കണ്‍ സംവിധാനം രാജ്യത്ത് ആദ്യമായി ഏര്‍പ്പെടുത്തി ഡിജിറ്റല്‍ പേയ്മെന്റ് കമ്പനിയായ വിസ. ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ കാര്‍ഡ് നമ്പറും സി വി വി (കാര്‍ഡ് വേരിഫിക്കേഷന്‍ വാല്യു) അടക്കമുള്ള വിശദ വിവരങ്ങളും നല്‍കുന്നത് ഉടന്‍ അവസാനിപ്പിണമെന്ന് ആര്‍ ബി ഐ പേയ്മെന്റ് കമ്പനികള്‍ക്കും പെയ്മെന്റ് ഗെയ്റ്റ് വേകള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. വിസ, മാസ്റ്റര്‍ കാര്‍ഡ്, റൂപേ തുടങ്ങിയവയാണ് രാജ്യത്ത് ഈ സേവനങ്ങള്‍ നല്‍കിവരുന്നത്. 2022 ജനുവരി ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരുത്തണമെന്നായിരുന്നു കേന്ദ്ര ബാങ്കിന്റെ അന്ത്യശാസനം.

ടോക്കണ്‍ എന്തിന്?

പെയ്മെന്റ് സൊല്യൂഷന്‍ കമ്പനിയായ ജസ് പേയുമായി സഹകരിച്ചാണ് വിസ കാര്‍ഡ്- ഓണ്‍- ഫയല്‍ എന്ന സേവനം ആരംഭിച്ചത്. ഗ്രോഫേഴ്സ്, ബിഗ് ബാസ്‌കറ്റ്, മേക്ക് മൈ ട്രിപ്പ് തുടങ്ങിയ പ്ലാറ്റ് ഫോം ഉപയോഗിച്ച് സാധന സേവനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഈ സേവനം ഇപ്പോള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നാണ് വിസ അറിയിപ്പ്. സാധനങ്ങളും സേവനങ്ങളും കാര്‍ഡുപയോഗിച്ച് ഓണ്‍ലൈന്‍ ആയോ അല്ലാതെയോ വാങ്ങുമ്പോള്‍ വിവരങ്ങള്‍ ശേഖരിക്കപ്പെടാറുണ്ട്. ഇങ്ങനെ ശേഖരിക്കപ്പെടുന്ന പോര്‍ട്ടലുകള്‍ സൈബര്‍ ആക്രമണത്തിന് വിധേയമാകുന്നതോടെ വിവരങ്ങള്‍ പൂര്‍ണമായും ഹാക്കര്‍മാര്‍ക്ക് ലഭിക്കുകയും അത് ദുരുപയോഗിക്കുകയും പണം തട്ടുകയും ചെയ്യുന്നു. ഇതിന് തടയിടാനാണ് ആര്‍ ബി ഐ ടോക്കണ്‍ സംവിധാനം കൊണ്ടുവരുന്നത്.

കാര്‍ഡ് വിവരം നല്‍കേണ്ട

കാര്‍ഡുടമയുടെ പേര്, നമ്പര്‍, സിവിവി, കാലാവധി ഇത്തരം വിവരങ്ങള്‍ക്ക് പകരമായി ലഭിക്കുന്ന കോഡ് നമ്പര്‍ (ടോക്കണ്‍) നല്‍കിയാകും വിസ ഇനിമുതല്‍ ഇടപാടുകള്‍ നടത്തുക. ഇവിടെ കാര്‍ഡിന്റെ യഥാര്‍ഥ വിവരങ്ങള്‍ അല്ല പങ്കുവയ്ക്കപ്പെടുക. അതുകൊണ്ട് കാര്‍ഡിലെ വിശാദാംശങ്ങള്‍ ശേഖരിക്കപ്പെടുകയോ കൈമാറ്റം ചെയ്യപ്പെടുകയോ ഇല്ല.

കാര്‍ഡ് നല്‍കുന്ന കമ്പനിയാണ് ടോക്കണ്‍ ജനറേറ്റ് ചെയ്യുക. നിങ്ങളുടെ കാര്‍ഡില്‍ സൂചിപ്പിച്ചിരിക്കുന്ന കമ്പനികളാണ് ഇവ. ഉദാഹരണത്തിന് വീസ, മാസ്റ്റര്‍കാര്‍ഡ്, റൂപ്പേ. കാര്‍ഡുപയോഗിച്ച് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇങ്ങനെ ജനറേറ്റ് ചെയ്യുന്ന ടോക്കണ്‍ നമ്പറാണ് സൈറ്റിന് ലഭിക്കുക.ഗൂഗിള്‍ പേ പോലുള്ള ഇ പേയ്‌മെന്റ് സൈറ്റുകളിലും ഇത് പൂര്‍ണ തോതില്‍ നടപ്പാക്കാനും നിര്‍ദേശമുണ്ട്. ഇതോടെ കാര്‍ഡ് വിവരങ്ങള്‍ ചോരാനുള്ള സാധ്യത എന്നന്നേക്കുമായി ഇല്ലാതാകും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.