- Trending Now:
കൊച്ചി: വേദാന്തയുടെ വിഭജിക്കപ്പെടുന്ന ഓരോ പുതിയ കമ്പനിയും 100 ബില്യൺ ഡോളർ കമ്പനികളായി വളരാൻ കഴിവുണ്ടെന്ന് വേദാന്ത ചെയർമാൻ അനിൽ അഗർവാൾ ഓഹരി ഉടമകൾക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ പ്രകൃതി വിഭവ മേഖലയെ മുന്നോട്ടു കൊണ്ടു പോകാനും മൂല്യങ്ങൾ നൽകാനുമുള്ള കമ്പനിയുടെ പ്രതിബദ്ധതയും അദ്ദേഹം എടുത്തു പറഞ്ഞു.
വേദാന്തയുടെ പ്രഖ്യാപിത ഓഹരി വിഭജനത്തിലൂടെ മാനേജ്മെൻറ് ഘടനകൾ, മൂലധന ചട്ടക്കൂടുകൾ, തന്ത്രപരമായ മുൻഗണനകൾ എന്നിവയുള്ള പ്രകൃതിവിഭവ കേന്ദ്രീകൃതമായ നാല് സ്വതന്ത്ര സ്ഥാപനങ്ങൾ സ്ഥാപിക്കാനാണ് നിർദ്ദേശമുള്ളത്.
കമ്പനിയുടെ ഈ നീക്കങ്ങൾ ഓഹരി ഉടമകൾക്ക് പ്രത്യക്ഷമായ ഗുണമുണ്ടാക്കുമെന്നും കമ്പനിയുടെ കഴിവുകളും സാമ്പത്തിക അച്ചടക്കവും ശക്തമായ വളർച്ചയ്ക്കും നേട്ടങ്ങൾക്കും വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കമ്പനിയുടെ 99.5 ശതമാനം ഓഹരി ഉടമകളും വായ്പാ ദാതാക്കളും വിഭജന നിർദ്ദേശത്തെ അനുകൂലിച്ചു വോട്ടു ചെയ്തു. അഞ്ചു വർഷം മുൻപ് വേദാന്തയിൽ നിക്ഷേപിച്ചവർക്ക് തങ്ങളുടെ നിക്ഷേപം 4.7 മടങ്ങ് വളരുന്നു. ലോകത്തിലെ വിവിധ സമ്പദ്ഘടനകളുടെ വികസനത്തിൽ പ്രകൃതി വിഭവങ്ങൾ നിർണായക പങ്കാണ് വഹിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.