Sections

യുടിഐ മാസ്റ്റർഷെയറിന് 15.49 ശതമാനം നേട്ടം

Saturday, Oct 21, 2023
Reported By Admin
UTI Mastershare

കൊച്ചി: യുടിഐ മാസ്റ്റർഷെയർ നിലവിൽ വന്ന ശേഷം ഇതുവരെ 15.49 ശതമാനം നേട്ടം ലഭ്യമാക്കിയതായി 2023 ആഗസ്റ്റ് 31-ലെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാന സൂചികയായ എസ്&പി ബിഎസ്ഇ 100 ടിആർഐ 14.25 ശതമാനം നേട്ടം കൈവരിച്ച സാഹചര്യത്തിലാണ് മാസ്റ്റർഷെയറിൻറെ ഈ പ്രകടനം. പദ്ധതി ആരംഭിച്ചപ്പോൾ നിക്ഷേപിച്ചിരുന്ന 10 ലക്ഷം രൂപ 20.56 കോടി രൂപയായി വളർന്നു എന്നാണിതു ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ 37 വർഷങ്ങളിലായി 206 മടങ്ങിലേറെ വരുമാനം ലഭ്യമാക്കുന്ന രീതിയിലാണ് ഈ നേട്ടം. മുഖ്യമായും ലാർജ് ക്യാപ് കമ്പനികളിൽ നിക്ഷേപിക്കുന്ന ഓപൺ എൻഡഡ് ഇക്വിറ്റി പദ്ധതിയാണ് യുടിഐ മാസ്റ്റർഷെയർ. ഇന്ത്യയിലെ ആദ്യത്തെ ഓഹരി അധിഷ്ഠിത പദ്ധതി കൂടിയാണ് 1986 ഒക്ടോബറിൽ ആരംഭിച്ച യുടിഐ മാസ്റ്റർഷെയർ യൂണിറ്റ് സ്കീം. 11,458 കോടി രൂപയുടെ നിക്ഷേപമാണ് 2023 സെപ്റ്റംബർ 30-ലെ കണക്കുകൾ പ്രകാരം പദ്ധതിയിലുള്ളത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.