Sections

സിഎസ്ബി ബാങ്കിന് 265.39 കോടി രൂപ അറ്റാദായം

Saturday, Oct 21, 2023
Reported By Admin
CSB Bank

കൊച്ചി: സിഎസ്ബി ബാങ്ക് നടപ്പുസാമ്പത്തിക വർഷം ആദ്യ ആറ് മാസകാലയളവിൽ 265.39 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 235.07 കോടി രൂപയായിരുന്നു ലാഭം. 13 ശതമാനമാണ് ലാഭത്തിലെ വർധന.

ബാങ്കിൻറെ പ്രവർത്തന ലാഭം 14 ശതമാനം വർധിച്ച് 356.06 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം 707.71 കോടി രൂപയാണ്. പലിശേതര വരുമാനം 171 ശതമാനം ഉയർന്നതായും ബാങ്ക് അറിയിച്ചു.

സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ ബാങ്കിൻറെ ലാഭം 133.17 കോടി രൂപയാണ്. മുൻ സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ ഇത് 120.55 കോടി രൂപയായിരുന്നു. പ്രവർത്തന ലാഭം 157.36 കോടി രൂപയിൽ നിന്നും 174.63 കോടി രൂപയായി ഉയർന്നിട്ടുണ്ട്. നിക്ഷേപം 20,987 കോടി രൂപയിൽ നിന്ന് 25,438 കോടി രൂപയായും വായ്പാ ആസ്തി 17,468 കോടി രൂപയിൽ നിന്ന് 22,256 കോടി രൂപയായും ഉയർന്നു. 10,619 കോടി രൂപയുടെ സ്വർണ വായ്പകളാണ് ബാങ്ക് കഴിഞ്ഞ പാദത്തിൽ വിതരണം ചെയ്തത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.