- Trending Now:
പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളിൽ ഇനി ഏകീകൃത സോഫ്റ്റ്വെയർ നടപ്പാക്കും. കോർ ബാങ്കിംഗ് സംവിധാനത്തിലേക്ക് പ്രാഥമിക കാർഷിക വായ്പ സംഘങ്ങൾ കൂടി എത്തുന്നത് കർഷകർക്കും ഇടപാടുകാർക്കും ഇനി കൂടുതൽ ഗുണകരമാകും.
പ്രാഥമിക സഹകരണ സംഘങ്ങളുടെ അപ്പക്സ് ബാങ്കായ കേരള ബാങ്കുമായി ഓൺലൈൻ ഇടപാടുകൾക്കും നിരന്തര ബന്ധത്തിനും സൗകര്യപ്രദമാകുന്ന വിധമാകും ഏകീകൃത സോഫ്റ്റ്വെയർ സജ്ജീകരിക്കുക. കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് ഏകീകൃത സോഫ്റ്റ്വെയർ നടപ്പാക്കാൻ അംഗീകാരം നൽകിയത്.
സഹകരണമേഖല കൂടുതൽ ജനസൗഹൃദപരവും ആധുനികവും ആകുന്നതിന്റെ ഭാഗമായാണ് ഒരേതരം സോഫ്റ്റ്വെയർ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കും ഏർപ്പെടുത്തുന്നത്. വായ്പകൾക്ക് പുറമേ, വ്യാപാര, കാർഷിക അനുബന്ധ, സേവന മേഖലകളിലും ഉള്ള പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ ഇടപെടലും ഇ്തോടെ കൂടുതൽ സുഗമമാകും.
ആദ്യപാദത്തിൽ ജില്ലയിൽ ബാങ്കുകൾ 7411 കോടി രൂപ വായ്പയായി നൽകി... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.