Sections

പരീക്ഷാ പരിശീലനത്തിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിക്കുന്നു

Thursday, Nov 10, 2022
Reported By MANU KILIMANOOR

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് യു.ജി.സി/ സി.എസ്.ഐ.ആര്‍- നെറ്റ് പരിശീലനത്തിന് അപേക്ഷിക്കാം

സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവരും നിലവില്‍ പഠനം പൂര്‍യായവരുമായ, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, കേന്ദ്ര സര്‍ക്കാര്‍ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച്, പട്ടികയില്‍ ഉള്‍പ്പെടുത്തി യിട്ടുളള മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈന വിഭാഗങ്ങളിലെ വിദ്യാര്‍ഥികളില്‍ നിന്ന് ജനസംഖ്യാനുപാതികമായി ''യു.ജി.സി/ സി.എസ്.ഐ.ആര്‍-നെറ്റ്'' പരീക്ഷാ പരിശീലന ത്തിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിക്കുന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ് എംപാനല്‍ ചെയ്ത 19 സ്ഥാപനങ്ങള്‍ മുഖാന്തിരമാണ് കോച്ചിംഗ് സംഘടിപ്പിക്കുന്നത്.

കേരളത്തില്‍ പഠിക്കുന്ന സ്ഥിര താമസക്കാരായ മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തില്‍പ്പെട്ടവരും ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 55 ശതമാനം മാര്‍ക്ക് നേട്ടിയിട്ടുളളതുമായ വിദ്യാര്‍ഥികള്‍ക്കാണ് അര്‍ഹത. ന്യൂനപക്ഷ മത വിഭാഗത്തില്‍പ്പെട്ട ബി.പി.എല്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളെ പ്രത്യേകം പരിഗണിച്ചു കൊണ്ടും, കുടുംബ വാര്‍ഷിക വരുമാനത്തിന്റെയും, മാര്‍ക്കിന്റെയും അടിസ്ഥാനത്തിലുമാണ് തെരഞ്ഞെടുപ്പ്. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ എ.പി.എല്‍ വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുളളവരെയും പരിഗണിക്കും. www.minoritywelfare.kerala.gov.in എന്ന വെബ് സൈറ്റിലും തെരഞ്ഞെടുത്ത കോച്ചിംഗ് സ്ഥാപനങ്ങളിലും അപേക്ഷ ഫോം ലഭിക്കും.  വിദ്യാര്‍ഥികള്‍ അപേക്ഷ ഫോം പൂരിപ്പിച്ച് നേരിട്ടോ തപാല്‍ മുഖാന്തിരമോ പരിശീലനം നേടാന്‍ ആഗ്രഹിക്കുന്ന സ്ഥാപനത്തിലെ കോഴ്സ് കോ-ഓര്‍ഡിനേറ്ററിന് സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 21. കൂടുതല്‍ വിവരങ്ങള്‍ക്ക് കോ-ഓര്‍ഡിനേറ്റര്‍മാരെ ബന്ധപ്പെടാം. പരിശീലന സ്ഥാപനത്തിന്റെ മേല്‍വിലാസവും, കോ-ഓര്‍ഡിനേറ്റര്‍മാരുടെ ഫോണ്‍ നമ്പറും വകുപ്പ് വെബ് സൈറ്റില്‍ ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.