- Trending Now:
കൊച്ചി: ഇരുചക്ര-മുച്ചക്ര വാഹന നിർമാണ മേഖലയിലെ ആഗോള മുൻനിരക്കാരായ ടിവിഎസ് മോട്ടോർ കമ്പനി (ടിവിഎസ്എം), മൊബിലിറ്റി മേഖലയിലെ ഡിസൈൻ പ്രതിഭകളെ ആദരിക്കുന്നതിന് 'ടിവിഎസ് ഇൻഡസ്' എന്ന പേരിൽ വാർഷിക പരിപാടി പ്രഖ്യാപിച്ചു. ഡിസൈൻ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും, മൊബിലിറ്റിയുടെ ഭാവി പുനർനിർവചിക്കാനും ലക്ഷ്യമിട്ടുള്ള ഈ വാർഷിക പ്ലാറ്റ്ഫോമിൽ പ്രായ-വിദ്യാഭ്യാസ മാനദണ്ഡങ്ങളില്ലാതെ വിദ്യാർഥികൾ, യുവ പ്രൊഫഷണലുകൾ, ഡിസൈൻ തൽപരർ തുടങ്ങി ഇന്ത്യക്കാരായ ആർക്കും പ്രത്യേക ഫീസില്ലാതെ പങ്കെടുക്കാം.
ലോകത്തിലെ ഏറ്റവും പുരാതനവും വികസിതവുമായ സമൂഹങ്ങളിലൊന്നായ സിന്ധു നദീതട സംസ്കാരത്തിൽ നിന്നാണ് ഇൻഡസ് എന്ന പേര് കടമെടുത്തിരിക്കുന്നത്. ഥാർ, സഹ്യാദ്രി, കച്ച്, മുംബൈ എന്നീ നാല് വ്യത്യസ്ത പ്രദേശങ്ങളെ പ്രമേയമാക്കിയാണ് ടിവിഎസ് ഇൻഡസ് 2025ലെ മത്സരം.
പരിസ്ഥിതി, സാമൂഹിക, സാംസ്കാരിക പ്രസക്തി ഉൾക്കൊണ്ടും മോണോവീൽ, ഇരുചക്ര, മുച്ചക്ര ഫോർമാറ്റുകളിലായി മൊബിലിറ്റി ആശയങ്ങൾ നിർദേശിച്ചുകൊണ്ടുള്ള വ്യക്തിഗത എൻട്രികൾ മത്സരാർഥികൾക്ക് ഒക്ടോബർ 6 ആണ് മത്സരത്തിനുള്ള എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തീയതി. ഡിസൈൻ, മൊബിലിറ്റി മേഖലകളിലെ പ്രമുഖരായ വിദഗ്ധരടങ്ങിയ ജൂറിയാണ് എൻട്രികൾ വിലയിരുത്തുക. ആദ്യ മൂന്ന് വിജയികൾക്ക് 5 ലക്ഷം വരെയുള്ള ക്യാഷ് പ്രൈസുകൾ ലഭിക്കും. കൂടാതെ ഒരു വ്യൂവേഴ്സ് ചോയ്സ് അവാർഡും, ടിവിഎസ്എം ഡിസൈൻ ടീമിൽ ഇന്റേൺഷിപ്പിനുള്ള അവസരവും വിജയികൾക്ക് ലഭിക്കും. വ്യക്തിഗത അപേക്ഷകൾ മാത്രമായിരിക്കും പരിഗണിക്കുക. മത്സരാർഥികൾക്ക് രജിസ്റ്റർ ചെയ്യാനും എൻട്രികൾ സമർപ്പിക്കാനും ഔദ്യോഗിക ടിവിഎസ് ഇൻഡസ് വെബ്സൈറ്റായ www.tvsindus.com സന്ദർശിക്കാം.
ഇന്ത്യൻ യുവാക്കൾക്കിടയിൽ ഡിസൈൻ പ്രോത്സാഹിപ്പിക്കാനും, ഡിസൈൻ പശ്ചാത്തലമുള്ളവരിൽ നിന്നും ഇല്ലാത്തവരിൽ നിന്നും പ്രതിഭകളെ പരിപോഷിപ്പിക്കാനും, മൊബിലിറ്റിയുടെ ഭാവിയെക്കുറിച്ചുള്ള ആഗോള സംവാദത്തിന് തിരികൊളുത്താനുമാണ് ടിവിഎസ് ഇൻഡസ് എന്ന ഈ പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നതെന്ന് ടിവിഎസ് മോട്ടോർ കമ്പനി ഡിസൈൻ വൈസ് പ്രസിഡന്റ് അമിത് രാജ്വാഡെ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.