- Trending Now:
2025 ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ 181 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി
കൊച്ചി: ഇന്ത്യയിലെ മുൻനിര എൻബിഎഫ്സികളിൽ ഒന്നായ ടിവിഎസ് ക്രെഡിറ്റ് സർവീസസ് 2025 ജൂൺ 30-ന് അവസാനിച്ച ത്രൈമാസത്തിലേക്കുള്ള ഓഡിറ്റ് ചെയ്യാത്ത സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. 2026 സാമ്പത്തിക വർഷത്തിൻറെ ആദ്യ ത്രൈമാസത്തിൽ 1697 കോടി രൂപയുടെ ആകെ വരുമാനമാണ് കമ്പനി റിപ്പോർട്ടു ചെയ്യുന്നത്. 2025 സാമ്പത്തിക വർഷത്തിൻറെ ആദ്യ ത്രൈമാസത്തേക്കാൾ 6 ശതമാനം വർധനവ്. 2025 സാമ്പത്തിക വർഷത്തിൻറെ ആദ്യ ത്രൈമാസത്തേക്കാൾ 29 ശതമാനം വർധനവോടെ 2026 സാമ്പത്തിക വർഷത്തിൻറെ ആദ്യ ത്രൈമാസത്തിൽ 181 കോടി രൂപ അറ്റാദായവും കൈവരിച്ചിട്ടുണ്ട്. വായ്പകളുടെ വിതരണത്തിൽ 12 ശതമാനം വർധനവും 2026-ൻറെ ആദ്യ ത്രൈമാസത്തിൽ കൈവരിച്ചിട്ടുണ്ട്.
ഉപഭോക്തൃ സേവനത്തിൻറെ കാര്യത്തിലും വിവിധ ഉൽപന്ന വിഭാഗങ്ങളിൽ നഷ്ടസാധ്യതകളെ മറികടന്നുള്ള വളർച്ചയിലും ശ്രദ്ധ തുടർന്ന് നടപ്പു സാമ്പത്തിക വർഷത്തിൻറെ ആദ്യ ത്രൈമാസത്തിൽ ഗണ്യമായ മുന്നേറ്റമാണ് ടിവിഎസ് ക്രെഡിറ്റ് കൈവരിച്ചിട്ടുള്ളത്. അവതരിപ്പിക്കുന്ന സേവനങ്ങൾ വിപുലമാക്കിയും വിതരണ സംവിധാനം ശക്തമാക്കിയും ഉപഭോക്തൃ അനുഭവങ്ങൾ മെച്ചപ്പെടുത്തിയും പ്രവർത്തന ക്ഷമത വർധിപ്പിച്ചും മുന്നേറിയ ടിവിഎസ് ക്രെഡിറ്റ് 16 ലക്ഷം പുതിയ ഉപഭോക്താക്കൾക്കാണ് വായ്പകൾ നൽകിയത്. ഇതിലൂടെ ആകെ ഉപഭോക്തൃ നിര 2 കോടിയിലേറെയായി ഉയർന്നു.
വിപണി വിഹിതം വർധിപ്പിക്കൽ, ലഭ്യമാക്കുന്ന ഉൽപന്നങ്ങൾ വിപുലീകരിക്കൽ, വിതരണ സംവിധാനം വികസിപ്പിക്കൽ, ഡിജിറ്റൽ സംവിധാനങ്ങളിലേക്കു മാറൽ, ഉപഭോക്തൃ അനുഭവങ്ങൾ മെച്ചപ്പെടുത്തൽ, പ്രവർത്തനക്ഷമത വർധിപ്പിക്കൽ എന്നിവയിൽ ശ്രദ്ധ തുടർന്ന സുസ്ഥിര വളർച്ചയാണ് ടിവിഎസ് ക്രെഡിറ്റ് തുടരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.