- Trending Now:
കൊച്ചി: വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്ത് അലിബാഗിലെ ട്രോപ്പിക്കാന റിസോർട്ട്. മാപ്ഗാവോണിൽ ചോണ്ടി ഗ്രാമത്തിന് സമീപം 14 ഏക്കറിലാണ് റിസോർട്ട്. മുംബൈ, പുണെ എന്നിവിടങ്ങളിൽ നിന്ന് മണിക്കൂറുകൾക്കകം എത്താവുന്ന ഈ റിസോർട്ടിലേക്ക് റോഡ് മാർഗമോ ഗേറ്റ് വേ ഓഫ് ഇന്ത്യ, ഭൗച ധക്കയിൽ എന്നിവിടങ്ങളിൽ നിന്ന് ഫെറി/ചെങ്ങാടം വഴി മണ്ഡ്വ ജെട്ടി വഴിയോ റിസോർട്ടിലെത്താം. അടൽ സെതു പാലം വഴി മുംബൈയിൽ നിന്നുള്ള യാത്ര എളുപ്പമാണ്. പുണെയിൽ നിന്ന് ഏകദേശം 3 മുതൽ 3.5 മണിക്കൂർ മാത്രമാണ് യാത്രാ സമയം
റിസോർട്ടിൽ 32 ഡീലക്സ് ഹോട്ടൽ മുറികൾ, 12 സ്റ്റുഡിയോ മുറികൾ (അടുക്കളയോടുകൂടി), 11 ആഡംബര വില്ലകൾ തുടങ്ങിയവയാണുള്ളത്. പ്രധാന സ്വിമ്മിംഗ് പൂളിനെ ചുറ്റിപ്പറ്റി യു ആകൃതിയിൽ ഒരുക്കിയ ഡീലക്സ് റൂമുകൾ മനോഹര കാഴ്ച നൽകുന്നു. കുടുംബങ്ങൾക്ക് അനുയോജ്യമായ സ്റ്റുഡിയോ റൂമുകളിൽ മൈക്രോവേവ്, ഫ്രിഡ്ജ്, ഡൈനിംഗ് ഏരിയ തുടങ്ങിയവ ഉൾപ്പെടുന്നു. പ്രധാന ആകർഷണമായ നാല് ബെഡ്റൂമുകളുള്ള വില്ലകൾ 3,500 ച.അടി വിസ്തൃതിയിലാണ്, സ്വകാര്യ പൂൾ, ലിവിംഗ് റൂം, കിച്ചൻ, ഓപ്പൺ ബാത്ത് ഏരിയ എന്നിവയും ഇതിൽ ഒരുക്കിയിരിക്കുന്നു.
കൊങ്കൺ രുചികൾ നിറഞ്ഞ ഭക്ഷ്യാനുഭവം റിസോർട്ടിന്റെ മറ്റൊരു പ്രത്യേകതയാണ്. ഫിഞ്ച് എന്ന ഓപ്പൺ എയർ റെസ്റ്റോറന്റ്, പ്രാദേശിക പാചക വിദഗ്ധയായ വനിതാ ഷെഫിന്റെ നേതൃത്വത്തിൽ പോപ്ടി ചിക്കൻ, കൗല ചിക്കൻ പോലുള്ള വിഭവങ്ങ ളും ഇവിടെയുണ്ട്. മഹാരാഷ്ട്രൻ വിഭവങ്ങളോടുകൂടിയ ബുഫേ റെസ്റ്റോറന്റും 36 സീറ്റുകൾ ഉള്ള ക്യാപ്റ്റൻസ് കുക്ക് ബാറും വേറിട്ട അന്താരാഷ്ട്ര രുചികൾ ഒരുക്കുന്ന ഇൻഡോർ റെസ്റ്റോറന്റ് 'ദി ഈറ്റ്' ഉം പ്രവർത്തിക്കുന്നു. പൂൾ സൈഡിൽ ഫ്ളോട്ടിംഗ് ബ്രേക്ക്ഫാസ്റ്റും ഒരുക്കുന്നുണ്ട്.
റിസോർട്ടിൽ ഇൻഡോർ ഗെയിമുകൾ, കുട്ടികൾക്കായുള്ള ആർട്ട്, പാചക ക്ലാസുകൾ, ഓർഗാനിക് പ്ലാന്റ് സമ്മാനങ്ങൾ തുടങ്ങി നിരവധി അനുഭവങ്ങൾ ഒരുക്കിയിരിക്കുന്നു. വില്ലകളിൽ സ്വകാര്യ ബോൺഫയർ, ബാർബിക്യൂ സൗകര്യങ്ങൾ, ഡിജെ നൈറ്റുകൾ, കരോക്കേ, ലൈവ് മ്യൂസിക്, നാടോടി നൃത്ത പ്രകടനങ്ങൾ, ഓർഗാനിക് ഫാർമിംഗ്, ഇബൈക്ക് റൈഡുകൾ, സ്റ്റാർ ഗേസിംഗ് തുടങ്ങിയ പരിപാടികളും ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.