Sections

ടിസിഎസിനെ ലോകത്തിലെ ഏറ്റവും മികച്ച 50 ബ്രാൻഡുകളിൽ ഒന്നായി കാൻറർ ബ്രാൻഡ്സ് തെരഞ്ഞെടുത്തു

Tuesday, May 20, 2025
Reported By Admin
TCS Ranked Among Top 50 Most Valuable Global Brands in Kantar’s 2025 Report

കൊച്ചി: ഐടി സേവനങ്ങൾ, കൺസൾട്ടിംഗ്, ബിസിനസ് സൊല്യൂഷനുകൾ എന്നിവയിലെ ആഗോള മുൻനിരക്കാരായ ടാറ്റ കൺസൾട്ടൻസി സർവീസസിനെ (ടിസിഎസ്) ആഗോള തലത്തിലെ ഏറ്റവും മികച്ച 50 ബ്രാൻഡുകളിൽ ഒന്നായി കാൻറർ ബ്രാൻഡ്സ് തെരഞ്ഞെടുത്തു. ആഗോള തലത്തിൽ 45-ാം റാങ്കാണ് ടിസിഎസിന് ഇപ്പോഴുള്ളത്. മുൻ വർഷത്തേക്കാൾ 28 ശതമാനം വാർഷിക വളർച്ചയോടെ ടിസിഎസിൻറെ ബ്രാൻഡ് മൂല്യം 57.3 ബില്യൺ ഡോളറായി കണക്കാക്കിയിട്ടുമുണ്ട്. കാൻറർ ബ്രാൻഡ്സിൻറെ മോസ്റ്റ് വാല്യുവബിൾ ഗ്ലോബൽ ബ്രാൻഡ്സ് 2025 റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്.

വർഷം തോറും പ്രസിദ്ധീകരിക്കുന്ന കാൻറർ ബ്രാൻഡ്സ് മോസ്റ്റ് വാല്യൂബിൾ ഗ്ലോബൽ ബ്രാൻഡ്സ് റിപ്പോർട്ട്, ലോകത്തിലെ മികച്ച ബ്രാൻഡുകളെ വിവിധ വിഭാഗങ്ങളിലായി റാങ്ക് ചെയ്യുന്നു. ചലനാത്മകമായ വിപണി സാഹചര്യത്തിൽ ബ്രാൻഡുകളുടെ മൂല്യവും സ്വാധീനവും മനസ്സിലാക്കുന്നതിനുള്ള ആധികാരിക സ്രോതസാണ് കാൻറർ ബ്രാൻഡ്സിൻറെ ആഗോള റാങ്കിംഗ്.

കഴിഞ്ഞ 20 വർഷമായി കാൻറർ ബ്രാൻഡ്സ് ലോകത്തിലെ ഏറ്റവും മൂല്യമേറിയ ബ്രാൻഡുകളെ അംഗീകരിക്കുകയാണെന്ന് ടിസിഎസ് ചീഫ് മാർക്കറ്റിങ് ഓഫിസർ അഭിനവ് കുമാർ പറഞ്ഞു. വിവിധ മേഖലകളിലായുള്ള ലോകത്തിലെ ഐതിഹാസിക ബ്രാൻഡുകൾക്ക് ഒപ്പം ടിസിഎസിനു ലഭിച്ച ഈ അംഗീകാരത്തിൽ തങ്ങൾ ആഹ്ളാദിക്കുന്നതായും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.