Sections

പുരപ്പുറ സോളാർ സംവിധാനം പ്രോൽസാഹിപ്പിക്കാൻ പ്രചാരണ പരിപാടിയുമായി ടാറ്റാ പവർ

Tuesday, Jun 11, 2024
Reported By Admin
Tata Power launches campaign to promote Roof Top solar system

കൊച്ചി: മുൻനിര പുരപ്പുറ സോളാർ കമ്പനിയും ടാറ്റാ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡിൻറെ സബ്സിഡിയറിയുമായ ടാറ്റാ പവർ സോളാർ സിസ്റ്റംസ് ഘർഘർ സോളാർ, ടാറ്റാ പവർ കേ സംഘ് എന്ന പേരിലുള്ള ദേശീയ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു. ഉപഭോക്താക്കളെ തങ്ങളുടെ വീടുകളുടെ മേൽക്കൂരയിൽ സോളാർ വൈദ്യുത സംവിധാനങ്ങൾ സ്ഥാപിക്കാൻ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ഈ പ്രചാരണ പരിപാടി ആരംഭിച്ചത്. ടാറ്റാ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡ് മാനേജിങ് ഡയറക്ടറും സിഇഒയുമായ ദീപേഷ് നന്ദയുടെ സാന്നിധ്യത്തിൽ ടാറ്റാ പവർ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഡോ. പ്രവീർ സിൻഹ കാമ്പയിന് തുടക്കം കുറിച്ചു.

ശുദ്ധമായ ഊർജ്ജത്തിലേക്കുള്ള നീക്കത്തിന് ജനങ്ങളെ പ്രോൽസാഹിപ്പിക്കുന്ന ഘർഘർ സോളാർ പ്രചാരണ പരിപാടിക്കു തുടക്കം കുറിക്കുന്നതിൽ തനിക്കേറെ ആഹ്ലാദമുണ്ടെന്ന് ടാറ്റാ പവർ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഡോ. പ്രവീർ സിൻഹ പറഞ്ഞു. പുരപ്പുറ സൗരോർജ്ജ പദ്ധതി അതിവേഗം സ്വീകരിക്കപ്പെടാൻ പിന്തുണ നൽകുന്ന വിധത്തിൽ അഖിലേന്ത്യാ സാന്നിധ്യവും അനുഭവ സമ്പത്തും സാങ്കേതികവിദ്യാ വൈദഗ്ദ്ധ്യവും ഏറ്റവും കൂടുതലുള്ളത് ടാറ്റാ പവറിനാണ്. 310 ജില്ലകളിലായുള്ള തങ്ങളുടെ പങ്കാളിത്ത ശൃംഖലയ്ക്ക് മൂന്നു ദശാബ്ദത്തിലേറെയുള്ള പ്രവർത്തന പരിചയം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tata Power
റസിഡൻഷ്യൽ റൂഫ്ടോപ്പ് സോളാർ സൊല്യൂഷനുകൾ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ടാറ്റാ പവറിൻറെ 'ഘർഘർ സോളാർ, ടാറ്റ പവർ കേ സംഘ്' എന്ന പാൻ ഇന്ത്യ കാമ്പയിന് ടാറ്റ പവർ സിഇഒയും എംഡിയുമായ ഡോ. പ്രവീർ സിൻഹ തുടക്കം കുറിക്കുന്നു. ടാറ്റാ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡ് സിഇഒയും എംഡിയുമായ ദീപേഷ് നന്ദ, റൂഫ്ടോപ്പ് ബിസിനസ് ചീഫ് ശിവ്റാം ബിക്കിന എന്നിവർ സമീപം

പുരപ്പുറ സോളാർ ഉപഭോക്താക്കൾക്ക് ഏറ്റവും കൂടുതൽ ആനുകൂല്യങ്ങളാണ് ടാറ്റാ പവർ നൽകുന്നത്. മോഡ്യൂളുകളിൽ 25 വർഷത്തെ വാറണ്ടി, വിശ്വസനീയമായ ഗുണമേൻമാ ഉറപ്പ്, 310 ജില്ലകളിൽ വിൽപന-സേവന സംവിധാനം, ലൈഫ്ടൈം സർവീസ്, ഇന്ത്യയിലുടനീളം വിൽപനാനന്തര സേവനം, ലളിതമായ വായ്പകൾ, ഇൻഷൂറൻസ് തുടങ്ങി നിരവധി സേവനങ്ങളാണ് കമ്പനി ലഭ്യമാക്കുന്നത്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എസ്ബിഐ, ഇന്ത്യൻ ബാങ്ക്, പിഎൻബി തുടങ്ങിയ ബാങ്കുകളുമായി പുരപ്പുറ സോളാർ പദ്ധതികൾക്കായി സാമ്പത്തിക പിന്തുണ നൽകുന്നതിനുള്ള സഹകരണവും കമ്പനി ആരംഭിച്ചിട്ടുണ്ട്.

സുസ്ഥിര ഭാവിക്കായുള്ള പ്രതിബദ്ധത ഉയർത്തിക്കാട്ടിക്കൊണ്ട് 2 ജിഗാവാട്ടിലേറെ വരുന്ന പുരപ്പുറ സോളാർ ശേഷിയാണ് ടാറ്റാ പവർ സോളാർ ഇതിനകം സ്ഥാപിച്ചിട്ടുള്ളത്. 13 ശതമാനം വിപണി വിഹിതമെന്ന ഗണ്യമായ സാന്നിധ്യത്തോടെ പുരപ്പുറ സോളാർ ഇപിസി ബിസിനസിൽ തുടർച്ചയായ ഒൻപതു വർഷങ്ങളായി കമ്പനി ഒന്നാം സ്ഥാനത്താണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.