- Trending Now:
കൊച്ചി: തൊഴിൽ ദാതാക്കളുടെ കൂട്ടത്തിൽ ഇന്ത്യയിലെ ഏറ്റവും ആകർഷകമായ ബ്രാൻഡ് ടാറ്റാ ഗ്രൂപ്പെന്ന് റാൻസ്റ്റഡ് എംപ്ലോയർ ബ്രാൻഡ് റിസർച്ചിൻറെ (ആർഇബിആർ) കണ്ടെത്തലുകൾ വെളിപ്പെടുത്തി. ലോകത്തിലെ എംപ്ലോയർ ബ്രാൻഡുകളെ കുറിച്ച് ഏറ്റവും സമഗ്രവും സ്വതന്ത്രവും ആഴത്തിലുള്ളതുമായ പഠനങ്ങളാണ് ബിഇബിആർ നടത്തുന്നത്.
സാമ്പത്തിക ആരോഗ്യം, തൊഴിൽ പുരോഗതിക്കുള്ള അവസരങ്ങൾ, സൽപേര് തുടങ്ങി ജീവനക്കാർ ഏറ്റവും കൂടുതൽ മൂല്യം കൽപിക്കുന്ന മൂന്നു ഘടകങ്ങളിൽ ടാറ്റാ ഗ്രൂപ് വളരെ ഉയർന്ന സ്കോർ ആണ് കൈവരിച്ചത്. ഗൂഗിൾ ഇന്ത്യ രണ്ടാം സ്ഥാനത്തും ഇൻഫോസിസ് മൂന്നാം സ്ഥാനത്തും എത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഏറ്റവും മികച്ച പത്ത് തൊഴിൽദായക ബ്രാൻഡുകളുടെ പട്ടികയിൽ ഇടം പിടിച്ച ഏക ഇന്ത്യൻ പൊതുമേഖലാ ബാങ്ക് ആയി മാറി എന്നതാണ് ഈ വർഷത്തെ റിപ്പോർട്ടിലെ മറ്റൊരു സവിശേഷത.
തൊഴിൽശേഷിയുള്ള കഴിവുകൾ നേടിയ സമൂഹത്തിനിടയിൽ ഉയർന്നു വരുന്ന മുൻഗണനകൾ വിശദമായി പ്രതിപാദിക്കുന്നതാണ് ബിഇബിആർ റിപോർട്ടിൻറെ 15-ാമത് ഇന്ത്യൻ പതിപ്പും 25-ാമത് ആഗോള പതിപ്പും. 34 വിപണികളിൽ നിന്നായി 170,000 പേരുടെ പ്രതികരണത്തിൻറെ അടിസ്ഥാനത്തിലാണ് ഈ പഠനം. ഇന്ത്യയിൽ നിന്നുള്ള 3500-ൽ ഏറെ പേരും ഇതിൽ പെടുന്നു.
ശമ്പളത്തിൽ ഉപരിയായ പ്രതീക്ഷകൾ വെച്ചു പുലർത്തുന്നതാണ് ഇന്നത്തെ തൊഴിൽ സമൂഹമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വ്യക്തിപരമായും പ്രൊഫഷണലായും ഉയർച്ച സാധ്യമാക്കുന്ന പിന്തുണയാണ് അവർ തൊഴിലിടങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നത്.
വൈവിധ്യമാർന്ന മേഖലകളിൽ നിന്നുള്ള പത്ത് തൊഴിൽദായക ബ്രാൻഡുകളാണ് ഈ വർഷത്തെ ഏറ്റവും മികച്ചവയുടെ നിരയിൽ ഇടം പിടിച്ചിട്ടുള്ളത്. തൊഴിൽദായകർക്കിടയിലുള്ള ശക്തമായ മൽസരം ചൂണ്ടിക്കാട്ടുന്നതാണിത്. ടാറ്റാ ഗ്രൂപ്പ്, ഗൂഗിൾ ഇന്ത്യ, ഇൻഫോസിസ്, സാംസംഗ് ഇന്ത്യ, ജെപി മോർഗൻ ചേസ്, ഐബിഎം, വിപ്രോ, റിലയൻസ് ഇൻഡസ്ട്രീസ്, ഡെൽ ടെക്നോളജീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ െന്നിവയാണ് ആദ്യ പത്തു സ്ഥാനങ്ങളിലുള്ള കമ്പനികൾ.
വൈദഗ്ദ്ധ്യമുള്ളവരുടെ മേഖലയിലൂടെ അവലോകനങ്ങൾ നടത്തി മുന്നോട്ടു പോകാൻ സ്ഥാപനങ്ങൾക്ക് അനിവാര്യമായ ഒരു വഴികാട്ടിയായി റാൻസ്റ്റഡ് എംപ്ലോയർ ബ്രാൻഡ് റിസർച്ച് തുടരുകയാണെന്ന് റാൻസ്റ്റഡ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ പി.എസ്. വിശ്വനാഥ് പറഞ്ഞു. ഇന്നത്തെ തൊഴിൽ സേനയിലുണ്ടായിരിക്കുന്ന മാറ്റങ്ങൾ കൃത്യമായി പ്രതിഫലിപ്പിക്കുന്നതാണ് 2025-ലെ കണ്ടെത്തലുകൾ. പരമ്പരാഗത ജോലികളിൽ അവർ ഇപ്പോൾ സംതൃപ്തരല്ല. ഇക്വിറ്റി, അർത്ഥവത്തായ വളർച്ച, ജീവിതവും ജോലിയും തമ്മിലുള്ള സന്തുലനം തുടങ്ങിയ അവർ വലിയ പ്രാധാന്യത്തോടെ കാണുന്നു എന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.