- Trending Now:
കൊച്ചി: ഇന്ത്യയുടെ വളർച്ചാ സാധ്യതകളും ആഗോള തലത്തിലെ സാങ്കേതികവിദ്യാ മുന്നേറ്റങ്ങളും പ്രയോജനപ്പെടുത്താൻ നിക്ഷേപകർക്ക് അവസരം നൽകുന്ന മൂന്നു പുതിയ ഫണ്ടുകൾ ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് അവതരിപ്പിച്ചു. ഇവയ്ക്കൊപ്പം ടാറ്റാ എഐഎയുടെ യൂണിറ്റ് ലിങ്ക് ഇൻഷുറൻസ് പദ്ധതികളിലൂടെയുള്ള ലൈഫ് ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.
ടാറ്റ എഐഎ ലാർജ് മിഡ് ക്യാപ് ഇന്നൊവേഷൻ ഫണ്ട്, ടാറ്റ എഐഎ ലാർജ് മിഡ് ക്യാപ് ഇന്നൊവേഷൻ പെൻഷൻ ഫണ്ട്, ടാറ്റ എഐഎ ഗ്ലോബൽ എഐ ആൻറ് ടെക്നോളജി ലീഡേഴ്സ് ഫണ്ട് എന്നിവയാണ് പുതിയ ഫണ്ടുകൾ. ഇന്ത്യയിലെ നവീന ആശയങ്ങൾ അടിസ്ഥാനമാക്കിയുള്ള മേഖലകളിലെയും ആഗോള സാങ്കേതികവിദ്യാ രംഗത്തേയും അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഇവ.
മാർച്ച് 24-ന് ആരംഭിച്ച ന്യൂഫണ്ട് ഓഫർ മാർച്ച് 31 വരെ തുടരും. ആഭ്യന്തര ഫണ്ടുകൾക്ക് പത്തു രൂപയും ആഗോള ഫണ്ടിന് പത്തു ഡോളറും എന്ന എൻഎവിയിലാവും യൂണിറ്റുകൾ വിതരണം ചെയ്യുക.
പുതുമകൾ ഇന്ത്യയിലും ആഗോള തലത്തിലും സമ്പദ്ഘടനകൾക്കു പുതിയ രൂപം നൽകുകയാണെന്ന് ടാറ്റ എഐഎ ലൈഫ് ഇൻഷൂറൻസ് ചീഫ് ഇൻവെസ്റ്റ്മെൻറ് ഓഫിസർ ഹർഷദ് പാട്ടീൽ പറഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന മേഖലകളിൽ നിക്ഷേപിക്കാനും അതോടൊപ്പം ലൈഫ് ഇൻഷുറൻസ് പരിരക്ഷയുടെ നേട്ടങ്ങൾ നേടാനുമാണ് ഈ പദ്ധതികൾ അവതരിപ്പിക്കുന്നതിലൂടെ പോളിസി ഉടമകൾക്ക് തങ്ങൾ അവസരം നൽകുന്നത്. സാമ്പത്തിക ഭാവി സുരക്ഷിതമാക്കാൻ നിക്ഷേപകർക്ക് ലഭിക്കുന്ന മികച്ച അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ പരിവർത്തനത്തിന് നേതൃത്വം നൽകുന്ന ഇന്ത്യയിലെ ലാർജ്, മിഡ് ക്യാപ് കമ്പനികളിലാണ് ടാറ്റ എഐഎ ലാർജ് മിഡ് ക്യാപ് ഇന്നൊവേഷൻ ഫണ്ട് നിക്ഷേപം നടത്തുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ മികച്ച മൂലധന വളർച്ച ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമാണിത്.
റിട്ടയർമെൻറ് പ്ലാനിങ് നടത്തുന്നവർക്ക് അനുയോജ്യമായ രീതിയിലാണ് ടാറ്റ എഐഎ ലാർജ് മിഡ് ക്യാപ് ഇന്നൊവേഷൻ പെൻഷൻ ഫണ്ട് രൂപകൽപന ചെയ്തിട്ടുള്ളത്. പുതുമകൾ തേടുന്ന ഇന്ത്യൻ കമ്പനികളുടെ നേട്ടം പ്രയോജനപ്പെടുത്തുന്നതിന് ഒപ്പം മികച്ച പെൻഷൻ പദ്ധതിയിലൂടെ ദീർഘകാല സമ്പത്തു സൃഷ്ടിക്കാൻ ഇതു സഹായകമാകും. ലൈഫ് ഇൻഷൂറൻസ് പരിരക്ഷയും ദീർഘകാല ഓഹരി വളർച്ചയും സംയോജിപ്പിക്കുന്നതാണ് പദ്ധതി.
ഇന്ത്യയുടെ ആഭ്യന്തര മുന്നേറ്റങ്ങൾക്ക് ഒപ്പം ആഗോള തലത്തിലെ നേട്ടങ്ങളും സ്വന്തമാക്കാൻ നിക്ഷേപകർക്ക് അവസരം നൽകുന്നതാണ് ടാറ്റാ എഐഎ ഗ്ലോബൽ എഐ ആൻറ് ടെക്നോളജി ലീഡേഴ്സ് ഫണ്ട്. നിർമിത ബുദ്ധി, സെമികണ്ടക്ടർ മേഖലകളിലെ പുതുമകളിലാണ് ഇതു ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ മേഖലകളിലെ ആഗോള മുൻനിരക്കാരെ ഈ പദ്ധതി പിന്തുടരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.