Sections

1842 കോടി രൂപയുടെ റെക്കോർഡ് ബോണസ് പ്രഖ്യാപിച്ച് ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ്

Sunday, Jun 01, 2025
Reported By Admin
Tata AIA Life Declares Record ₹1842 Cr Bonus for Policyholders in FY 2024-25

കൊച്ചി: ടാറ്റാ എഐഎ ലൈഫ് ഇൻഷുറൻസ് 2025 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തെ പങ്കാളിത്ത പോളിസികളിൽ 1842 കോടി രൂപയുടെ റെക്കോർഡ് ബോണസ് പ്രഖ്യാപിച്ചു. 8.15 ലക്ഷം പോളിസി ഉടമകൾക്ക് ഇതിൻറെ നേട്ടം ലഭിക്കും. കഴിഞ്ഞ വർഷത്തേക്കാൾ 26 ശതമാനം വർധനവാണ് ഇത്തവണത്തെ ബോണസിലുള്ളത്. കമ്പനിയുടെ എക്കാലത്തേയും ഏറ്റവും ഉയർന്ന ബോണസ് കൂടിയാണിത്.

തങ്ങളിൽ വിശ്വാസമർപ്പിക്കുന്ന പോളിസി ഉടമകളോടുള്ള പ്രതിബദ്ധത കൂടിയാണ് ഈ റെക്കോർഡ് ബോണസ് പ്രഖ്യാപനത്തിലൂടെ ചൂണ്ടിക്കാട്ടുന്നതെന്ന് ടാറ്റ എഐഎ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറും അപ്പോയിൻറഡ് ആക്ച്വറിയുമായ ക്ഷിജിത്ത് ശർമ്മ പറഞ്ഞു. മെച്ചപ്പെട്ട ജീവിതം, സാമ്പത്തിക ലക്ഷ്യങ്ങൾ, പ്രിയപ്പെട്ടവരുടെ സുരക്ഷിത ഭാവി തുടങ്ങിയവയ്ക്കായി ഉപഭോക്താക്കളെ സഹായിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത തുടരുമെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.