Sections

പങ്കാളിത്ത പോളിസി ഉടമകൾക്ക് എക്കാലത്തേയും വലിയ ബോണസായി 2173 കോടി രൂപ പ്രഖ്യാപിച്ച് ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ്

Wednesday, May 20, 2026
Reported By Admin
Tata AIA Declares Record ₹2173 Crore Bonus

കൊച്ചി: രാജ്യത്തെ മുൻനിര ലൈഫ് ഇൻഷുറൻസ് കമ്പനികളിൽ ഒന്നായ ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് പങ്കാളിത്ത പോളിസി ഉടമകൾക്ക് 2173 കോടി രൂപയെന്ന എക്കാലത്തേയും ഏറ്റവും വലിയ ബോണസ് പ്രഖ്യാപിച്ചു. 2026 മാർച്ച് 31-ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തേക്കായി പ്രഖ്യാപിച്ച ഈ ബോണസ് മുൻ വർഷത്തെ അപേക്ഷിച്ച് 18 ശതമാനം വർധനവാണു സൂചിപ്പിക്കുന്നത്. 8.74 ലക്ഷം പോളിസി ഉടമകൾക്ക് ഇതിൻറെ ആനുകൂല്യം ലഭിക്കും.

മറ്റ് പങ്കാളിത്ത ഇൻഷുറൻസ് പദ്ധതികൾക്ക് ഒപ്പം ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് സ്മാർട്ട് വാല്യു ഇൻകം പദ്ധതി, ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് ശുഭ് ഫ്ളെക്സി ഇൻകം പ്ലാൻ, ടാറ്റ എഐഎ ശുഭ് മഹാ പ്ലാൻ, ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് ഡയമണ്ട് സേവിങ്സ് പ്ലാൻ, ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് വാല്യൂ ഇൻകം പ്ലാൻ തുടങ്ങിയവയ്ക്കും ഈ പ്രഖ്യാപിച്ച ബോണസ് ലഭ്യമാകും.

ടാറ്റ എഐഎയുടെ സാമ്പത്തിക ശക്തിക്കും അച്ചടക്കത്തോടു കൂടിയ ഫണ്ട് മാനേജുമെൻറിനും ഉള്ള സാക്ഷ്യപത്രം കൂടിയാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള റെക്കോർഡ് ബോണസ്. കമ്പനി കൈകാര്യം ചെയ്യുന്ന ആകെ ആസ്തികൾ 2026 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 18 ശതമാനം വാർഷിക വളർച്ചയോടെ 1,45,617 കോടി രൂപയിൽ എത്തിയിട്ടുണ്ട്.

ഞങ്ങളുടെ പങ്കാളിത്ത പോളിസി ഉടമകൾക്കായി മറ്റൊരു നാഴികക്കല്ലായ ഈ റെക്കോർഡ് ബോണസ് വിതരണം പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ അഭിമാനമുണ്ടെന്ന് ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് അപ്പോയ്ൻറഡ് ആക്ചുറി ക്ഷിതിജ് ശർമ്മ പറഞ്ഞു. ടാറ്റ എഐഎയുടെ അച്ചടക്കത്തോടു കൂടിയ നിക്ഷേപ തന്ത്രങ്ങളുടേയും മികച്ച ഫണ്ട് മാനേജുമെൻറിൻറേയും പ്രതിഫലനം കൂടിയാണ് ഈ ബോണസ് പ്രഖ്യാപനം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.