Sections

ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് ഡിവിഡൻറ് ലീഡേഴ്സ് ഇൻഡക്സ് പെൻഷൻ പദ്ധതി അവതരിപ്പിച്ചു

Wednesday, May 27, 2026
Reported By Admin
Tata AIA Launches Dividend Leaders Index Pension Plan

കൊച്ചി: ഡിവിഡൻറ് നൽകുന്നതിൽ ഇന്ത്യയിലെ മുൻനിരക്കാരായ കമ്പനികളിലൂടെ ദീർഘകാല റിട്ടെയർമെൻറ് സമ്പാദ്യം കെട്ടിപ്പടുക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്ന ടാറ്റ എഐഎ ഡിവിഡൻറ് ലീഡേഴ്സ് ഇൻഡക്സ് പെൻഷൻ പദ്ധതിക്ക് ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് തുടക്കം കുറിച്ചു. ഇതിൻറെ ന്യൂ ഫണ്ട് ഓഫർ മെയ് 27 വരെയായിരിക്കും നിലവിലുണ്ടാകുക. പത്തു രൂപയായിരിക്കും ഈ കാലയളവിലെ എൻഎവി.

വിപണി അധിഷ്ഠിത നിക്ഷേപങ്ങളിലൂടെയുള്ള വളർച്ചയും ലൈഫ് ഇൻഷൂറൻസിൻറെ പരിരക്ഷയും സംയോജിപ്പിച്ചു കൊണ്ടുള്ള ഈ പദ്ധതി അച്ചടക്കത്തോടു കൂടിയ റിട്ടയർമെൻറ് പ്ലാനിങിനാണ് ഉപഭോക്താക്കൾക്ക് അവസരമൊരുക്കുന്നത്.

വിവിധ വിപണി ഘട്ടങ്ങളിലൂടെ കടന്നു പോകുകയും ഓഹരി ഉടമകൾക്ക് ഏറ്റവും സുസ്ഥിരമായ രീതിയിൽ ലാഭവിഹിതം നൽകുകയും ചെയ്യുന്ന രാജ്യത്തെ ഏറ്റവും മികച്ച 50 കമ്പനികളിലായിരിക്കും പദ്ധതിയുടെ നിക്ഷേപം. ബിഎസ്ഇ 500 ഡിവിഡൻറ് ലീഡേഴ്സ് 50 സൂചികയെ പിന്തുരുന്ന പാസീവ് നിക്ഷേപ രീതിയാവും പദ്ധതിയുടേത്.

ഊഹങ്ങളുടെ അടിസ്ഥാനത്തിലുള്ള അവസരങ്ങൾ തേടുന്നതിനു പകരം വിപണിയിലെ മികച്ച നില കൈവരിച്ചിട്ടുള്ള കമ്പനികളിൽ നിക്ഷേപിക്കുന്നതിനാവും ഇവിടെ ശ്രദ്ധ നൽകുക. ഈ കമ്പനികൾ നൽകുന്ന ലാഭവിഹിതം പുനർ നിക്ഷേപം നടത്തുകയാവും ഈ പദ്ധതിയിൽ ചെയ്യുക. ഇതിലൂടെ ദീർഘകാല സമ്പത്തു സൃഷ്ടിക്കാനുള്ള അവസരം സൃഷ്ടിക്കപ്പെടുകയും മൂലധന വളർച്ചയും പുനർനിക്ഷേപ നേട്ടങ്ങളും സാധ്യമാക്കുകയും ചെയ്യും. അതിലൂടെ മികച്ച റിട്ടയർമെൻറ് സമ്പാദ്യവും സൃഷ്ടിക്കാനാവും.

പദ്ധതിയുടെ നിക്ഷേപത്തിൽ 70 മുതൽ 100 ശതമാനം വരെ ഓഹരി വിഭാഗത്തിൽ നിക്ഷേപിച്ച് രാജ്യത്തിൻറെ വളർച്ചാ മുന്നേറ്റത്തിൽ അർത്ഥവത്തായ പങ്കാളികളാവും. പരമാവധി 30 ശതമാനം വരെയായിരിക്കും കാഷ്, മണി മാർക്കറ്റ് വിഭാഗങ്ങളിൽ നിക്ഷേപിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.