- Trending Now:
വൻ വിലക്കുറവിൽ സാധനങ്ങൾ നൽകി സാധാരണക്കാർക്ക് കൈത്താങ്ങായി എന്റെ കേരളം പ്രദർശന വിപണന മേളയിലെ സപ്ലൈകോ സ്റ്റാൾ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ സംഘടിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിലാണ് നിത്യോപയോഗ സാധനങ്ങൾക്ക് സപ്ലൈകോ വൻ വിലക്കുറവും പ്രത്യേക ഓഫറുകളും നൽകുന്നത്. മേള സന്ദർശിക്കാൻ എത്തുന്നവർക്കായി ഒരു മിനി സൂപ്പർ മാർക്കറ്റ് തന്നെയാണ് സപ്ലൈകോ ഒരുക്കിയിരിക്കുന്നത്.
സപ്ലൈകോ ശബരി ഹോട്ടൽ ബ്ലെൻഡ് തേയില 500ഗ്രാം വാങ്ങിയാൽ ശബരി എസ് എഫ്.ഡി തേയില 250 ഗ്രാം സൗജന്യമായി നൽകും. ശബരി ഗോൾഡ് തേയില 250 ഗ്രാം വാങ്ങിയാൽ ശബരി എസ് എഫ് ഡി 100ഗ്രാമും സൗജന്യമായി നൽകും. ഇതിനു പുറമേ തേയിലയ്ക്ക് വിലക്കുറവും നൽകുന്നുണ്ട്. മറ്റ് ശബരി ഉത്പന്നങ്ങൾക്ക് 50 ശതമാനം ഡിസ്കൗണ്ടുമുണ്ട്. സ്റ്റാളിലെ ഏറ്റവും പ്രധാന ആകർഷണം രണ്ട് ലിറ്റർ ശബരി വെളിച്ചെണ്ണയോടൊപ്പം ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ സൗജന്യമായി നൽകുന്നു എന്നതാണ്.
'എന്റെ കേരളം' പ്രദർശന-വിപണന മേള ഉദ്ഘാടനം ഇന്ന് കോട്ടയം നാഗമ്പടം മൈതാനത്ത്... Read More
ശബരി ഉൽപ്പനങ്ങൾ കൂടാതെ നൂഡിൽസ്, ടൂത്ത്പേസ്റ്റ്, തേൻ, സോപ്പ്, പെർഫ്യൂം, നെയ്യ്, ബൂസ്റ്റ് , ഹോർലിക്സ് തുടങ്ങി നിരവധി എഫ്.എം.സി.ജി ഉത്പന്നങ്ങൾക്ക് ആകർഷകമായ വിലക്കുറവ് ലഭിക്കുന്നുണ്ട്. പ്രദർശന മേള കാണാനെത്തുന്നവർ സപ്ലൈകോ സ്റ്റാളിൽ കയറി കൈനിറയെ സാധനങ്ങളുമായാണ് മടങ്ങുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.