Sections

ശാസ്ത്രീയ പശു പരിപാലനം ക്ഷീരകർഷകർക്ക് പരിശീലനം

Tuesday, Sep 26, 2023
Reported By Admin
Dairy Farming

ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പന്ന നിർമാണ പരിശീലന വികസന കേന്ദ്രത്തിൽ ഒക്ടോബർ 3 മുതൽ 7 വരെ ശാസ്ത്രീയ പശു പരിപാലനം എന്ന വിഷയത്തിൽ ക്ഷീരകർഷകർക്ക് ക്ലാസ് റൂം പരിശീലനം നൽകുന്നു. പങ്കെടുക്കാനായി ഓച്ചിറ ക്ഷീര പരിശീലന കേന്ദ്രം ആലപ്പുഴ, കൊല്ലം ജില്ല ഡെപ്യൂട്ടി ഡയറക്ടർമാർ, അതത് ബ്ലോക്ക് ക്ഷീരവികസന ഓഫീസർ എന്നിവയിൽ ഒന്നുമുഖേന രജിസ്റ്റർ ചെയ്യാം. സെപ്റ്റംബർ 30ന് വൈകിട്ട് അഞ്ച് വരെയാണ് രജിസ്ട്രേഷൻ സമയം.

കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ എപ്പോഴെങ്കിലും ഇതേ പരീശിലനത്തിൽ ഓഫ്ലൈനായി പങ്കെടുത്തവർ അപേക്ഷിക്കാൻ അർഹരല്ല. പരിശീലനത്തിന് എത്തുന്നവർ തിരിച്ചറിയൽ രേഖ, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ് കൊണ്ടുവരണം. പങ്കെടുക്കുന്നവർക്ക് ടി.എ.യും ഡി.എ.യും നൽകും. ഫോൺ: 8089391209,0476 2698550.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.