- Trending Now:
കൊച്ചി: ലോക ഭിന്നശേഷി ദിനാചരണത്തിന്റെ (ഡിസംബർ മൂന്ന്) ഭാഗമായി കൊച്ചിൻ മിഡ്ടൗൺ റോട്ടറി ക്ലബ്ബും മുത്തൂറ്റ് ഫിനാൻസും സംയുക്തമായി ഭിന്നശേഷികാരായ കുട്ടികൾക്കായി 'സങ്കൽപ്പ് സഹയാത്ര' നടത്തി. ബുധനാഴ്ച രാവിലെ 11 മണിക്ക് തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനിൽ നിന്നാരംഭിച്ച യാത്ര ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐഎഎസ് ഫ്ലാഗ് ഓഫ് ചെയ്തു.
മുത്തൂറ്റ് ഫിനാൻസ് പി.ആർ ആൻഡ് സി.എസ്.ആർ മേധാവി രോഹിത് രാജ്, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് മാനേജർ സിമി കെ.എസ്, റോട്ടറി ജില്ലാ ഗവർണർ റൊട്ടേറിയൻ ഡോക്ടർ ജി.എൻ രമേശ്, പ്രോജക്ട് ചെയർമാൻ റോട്ടേറിയൻ കെ.കെ. ജോർജ്, കൊച്ചിൻ മിഡ്ടൗൺ റോട്ടറി പ്രസിഡന്റ് ഗോപകുമാർ, ജനറൽ കൺവീനറും പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണറുമായ റോട്ടേറിയൻ ബാബു ജോസഫ് കെ തുടങ്ങിയവർ പങ്കെടുത്തു.
144 ഓട്ടിസ്റ്റിക് കുട്ടികൾ, 29 അധ്യാപകർ, മുത്തൂറ്റ് ഫിനാൻസിന്റെയും റോട്ടറി ക്ലബ്ബിന്റെയും പ്രതിനിധികൾ എന്നിവർ ഉൾപ്പടെ 200 ഓളം പേർ കൊച്ചി മെട്രോയിൽ തൃപ്പൂണിത്തുറ മുതൽ ആലുവ വരെയും തിരിച്ചും യാത്ര നടത്തി. കുട്ടികൾക്കുള്ള ഉച്ചഭക്ഷണവും ടീ ഷർട്ടും തൊപ്പിയും മറ്റും മുത്തൂറ്റ് ഫിനാൻസ് സി.എസ്.ആറിന്റെ ഭാഗമായി നൽകി.
സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട കുട്ടികളും അവരുടെ മാതാപിതാക്കളും കൂടുതൽ പരിഗണന അർഹിക്കുന്നവർ ആണെന്ന വസ്തുത പൊതുബോധ്യത്തിൽ എത്തിക്കാനും അതുവഴി ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കൂടുതൽ സൗര്യങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ യാത്ര സംഘടിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.