Sections

പുതിയ റെനോ ട്രൈബർ പുറത്തിറക്കി

Thursday, Jul 24, 2025
Reported By Admin
Renault Launches All-New Triber with 35+ Feature Updates

കൊച്ചി: ഫ്രഞ്ച് കാർ നിർമ്മാതാക്കളായ റെനോ ഗ്രൂപ്പിൻറെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റെനോ ഇന്ത്യ, ഇന്ത്യയിലെ ഏറ്റവും നൂതന 7-സീറ്റർ കാറായ പുതിയ റെനോ ട്രൈബർ പുറത്തിറക്കി. റെനോയുടെ പാരമ്പര്യം നിലനിർത്തിക്കൊണ്ട് തന്നെ, പുതിയതും ആധുനികവുമായ ഡിസൈനും സുഖസൗകര്യങ്ങൾ വർധിപ്പിക്കുന്ന ഫീച്ചറുകളും ഉൾപ്പെടുത്തിയാണ് പുതിയ ട്രൈബർ വരുന്നത്. ഇന്ത്യൻ വിപണിയിൽ കമ്പനിയുടെ റെനോ, റീതിങ്ക് എന്ന പുതിയ ബ്രാൻഡ് ട്രാൻസ്ഫോർമേഷൻ സ്ട്രാറ്റജിക്ക് കീഴിൽ പുറത്തിറക്കുന്ന ആദ്യ മോഡൽ കൂടിയാണിത്. പുതിയ ബ്രാൻഡ് ലോഗോയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

35ലധികം ഡിസൈൻ, ഫീച്ചർ അപ്ഡേറ്റുകളാണ് പുതിയ റെനോ ട്രൈബറിൽ വരുത്തിയിരിക്കുന്നത്. ഇത് കൂടുതൽ പുതുമയുള്ളതും പ്രീമിയം ഡ്രൈവിങ് അനുഭവവും നൽകും. ആകർഷകമായ ബോൾഡ് ന്യൂ ഗ്രിൽ, പുതിയ ശിൽപഭംഗിയുള്ള ഹുഡ്, പുനർരൂപകൽപന ചെയ്ത ബംബർ, ഇൻറഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളോടു കൂടിയ അഡ്വാൻസ്ഡ് എൽഇഡി പ്രൊജക്ടർ ഹെഡ്ലാമ്പുകൾ എന്നിവ ഉൾപ്പെടുത്തി പുതിയ ട്രൈബറിൻറെ മുൻഭാഗം മുഴുവനായും പുനർരൂപകൽപന ചെയ്തിട്ടുണ്ട്.

പൂർണമായും പുനർരൂപകൽപന ചെയ്ത ഡാഷ്ബോർഡ് ലേഔട്ടാണ് മറ്റൊരു സവിശേഷത. മോഡേൺ ഡ്യുവൽ-ടോൺ ഡാഷ്ബോർഡ് ലേഔട്ട് വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന 8 ഇഞ്ച് ഫ്ളോട്ടിങ് ടച്ച്സ്ക്രീൻ ഡിസ്പ്ലേയുമായി തടസമില്ലാതെ സംയോജിപ്പിച്ചിട്ടുണ്ട്. പുതിയ സീറ്റ് അപ്ഹോൾസ്റ്ററി, മോഡേൺ എൽഇഡി ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ, എൽഇഡി ക്യാബിൻ ലൈറ്റിങ്, കറുപ്പ് നിറത്തിലുള്ള ഡോർ ഹാൻഡിലുകൾ എന്നിവയും പുതിയ ഇൻറീരിയറിൽ ഉൾപ്പെടുന്നു.

എല്ലാ വേരിയൻറുകളിലും സ്റ്റാൻഡേർഡായി ആറ് എയർബാഗുകളും, സെഗ്മെൻറിൽ ആദ്യമായി ഒരു ഫ്രണ്ട് പാർക്കിങ് സെൻസറും ഉൾപ്പെടെ അഞ്ച് പുതിയ സുരക്ഷാ ഫീച്ചറുകളോടെയാണ് പുതിയ റെനോ ട്രൈബർ വരുന്നത്. ഇഎസ്പി, ടിപിഎംഎസ്, ബ്രേക്ക് അസിസ്റ്റോടുകൂടിയ ഇബിഡി തുടങ്ങി ആകെ 21 സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളാണ് പുതിയ റെനോ ട്രൈബറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

6250 ആർപിഎമ്മിൽ പരമാവധി 72 പിഎസ് പവറും, 3500 ആർപിഎമ്മിൽ പരമാവധി 96 എൻഎം ടോർക്കും നൽകുന്ന എൻജിനാണ് ട്രൈബറിൻറെ കരുത്ത്. ഓതെൻറിക്, എവല്യൂഷൻ, ടെക്നോ, ഇമോഷൻ എന്നിങ്ങനെ നാല് പുതിയ വേരിയൻറുകളിൽ പുതിയ ട്രൈബർ ലഭ്യമാവും. നാലു വേരിയൻറുകളിലും 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ലഭ്യമാണ്. ടോപ്പ്-എൻഡ് ഇമോഷൻ വേരിയൻറിൽ അഡ്വാൻസ്ഡ് ഈസി-ആർ എഎംടി ഓപ്ഷനും ഉണ്ട്.

3 വർഷത്തെ സ്റ്റാൻഡേർഡ് വാറൻറിയോടെയാണ് കാർ വരുന്നത്, റെനോ സെക്യൂർ പ്രോഗ്രാമിന് കീഴിൽ ഇത് 7 വർഷം/പരിധിയില്ലാത്ത കിലോമീറ്റർ കവറേജായി വർധിപ്പിക്കാനാവും. 3 വർഷത്തെ വാറൻറിയോടെ സർക്കാർ അംഗീകൃത സിഎൻജി റെട്രോഫിറ്റ്മെൻറ് കിറ്റുകളോടൊപ്പം ഇപ്പോൾ രാജ്യത്തുടനീളം പുതിയ ട്രൈബർ ലഭ്യമാവും. 6.29 ലക്ഷം രൂപയാണ് പ്രാരംഭ വില (എക്സ്-ഷോറൂം). എല്ലാ ഡീലർഷിപ്പുകളിലും ബുക്കിങ് ആരംഭിച്ചു. ഇന്ത്യയിലാണ് റെനോ ട്രൈബറിൻറെ നിർമാണം. ഇതിനകം രാജ്യത്ത് 1.84 ലക്ഷം ഉപഭോക്താക്കളെ നേടിയ ട്രൈബർ, ലോകമെമ്പാടുമുള്ള 12ലേറെ രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നുണ്ട്. രാജ്യത്ത് 350ലധികം വിൽപന കേന്ദ്രങ്ങളും, 450ലധികം സർവീസ് ടച്ച്പോയിൻറുകളുമാണ് റെനോയ്ക്കുള്ളത്.

റെനോയുടെ പുതിയ ബ്രാൻഡ് ലോഗോ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മോഡലാണ് പുതിയ ട്രൈബറെന്നും, ഇത് കമ്പനിയുടെ ധീരവും ആധുനികവുമായ ദിശാബോധത്തെയും ഇന്ത്യൻ അഭിലാഷങ്ങളുമായുള്ള ആഴത്തിലുള്ള ബന്ധത്തെയും കാണിക്കുന്നുവെന്നും റെനോ ഇന്ത്യ മാനേജിങ് ഡയറക്ടർ വെങ്കടറാം മാമില്ലപ്പിള്ളെ പറഞ്ഞു.

ഇന്ത്യൻ കുടുംബങ്ങളുടെ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളെക്കുറിച്ചുള്ള തങ്ങളുടെ ആഴത്തിലുള്ള ധാരണ എപ്പോഴും ട്രൈബർ പ്രതിഫലിപ്പിച്ചിട്ടുണ്ടെന്ന് റെനോ ഇന്ത്യ വൈസ് പ്രസിഡൻറ് സെയിൽസ് ആൻഡ് മാർക്കറ്റിങ് ഫ്രാൻസിസ്കോ ഹിഡാൽഗോ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.