Sections

ഭക്ഷണസാധനങ്ങള്‍ വീടുകളില്‍ നിര്‍മിക്കുന്നതിനും വില്‍ക്കുന്നതിനും റജിസ്‌ട്രേഷന്‍ വേണോ?

Friday, Jan 07, 2022
Reported By Admin

അക്ഷയ കേന്ദ്രങ്ങള്‍ വഴിയും അപേക്ഷ നല്‍കാം

 

കേക്ക്, പലഹാരങ്ങള്‍, പായസം, അച്ചാര്‍ പോലുള്ള ഭക്ഷണസാധനങ്ങള്‍ വീടുകളില്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുന്നതിനും വില്‍ക്കുന്നതിനും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. 

റജിസ്‌ട്രേഷന്‍ എങ്ങനെ ചെയ്യാം 

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ, ഫുഡ് സേഫ്റ്റി കംപ്ലയന്‍സ് സിസ്റ്റം അഥവാ ഫോസ്‌കോസ് (FoSCos) എന്ന  വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.

ഫീസ് 100 രൂപ. 500 രൂപ മൊത്തമായി അടച്ച് 5 വര്‍ഷത്തെ റജിസ്‌ട്രേഷന് അവസരമുണ്ട്. 

ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി എന്നിവ അപേക്ഷയ്‌ക്കൊപ്പം നല്‍കണം.

അക്ഷയ കേന്ദ്രങ്ങള്‍ വഴിയും അപേക്ഷ നല്‍കാം. 

12 ലക്ഷത്തില്‍ കൂടുതല്‍ വിറ്റുവരവുള്ള സ്ഥാപനങ്ങളാണെങ്കില്‍ ലൈസന്‍സിനായാണ് അപേക്ഷിക്കേണ്ടത്. പ്രത്യേക കെട്ടിടം ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.

ഒരു  വര്‍ഷത്തെ ഫീസ് 3000 രൂപ. തുക ഒരുമിച്ച് അടച്ച് 5 വര്‍ഷത്തേക്കുള്ള ലൈസന്‍സിനായി അപേക്ഷിക്കാം.

സംരംഭം പ്രവര്‍ത്തിക്കുന്ന സ്ഥലത്തെ തദ്ദേശ സ്ഥാപനത്തിന്റെ അനുമതിപത്രം, വെള്ളത്തിന്റെ പരിശോധനാ റിപ്പോര്‍ട്ട് തുടങ്ങിയ രേഖകളും തിരിച്ചറിയല്‍ രേഖകളും അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം.

കൃത്യമായ ഇടവേളകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയുണ്ടാകും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.