- Trending Now:
മുംബൈ: നോണ്‍ബാങ്കിംഗ് ഫിനാന്‍സ് കമ്പനികള്‍ക്കുള്ള (എന്‍ബിഎഫ്സി) മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഉത്തരവിറക്കി. സീനിയര്‍ എക്സിക്യൂട്ടീവുകള്‍ക്കും ഡയറക്ടര്‍മാര്‍ക്കും അവര്‍ക്ക് താല്‍പര്യമുള്ള താല്‍പ്പര്യമുള്ള സ്ഥാപനങ്ങള്‍ക്കും വായ്പ നല്‍കാന്‍ ഉത്തരവ് പ്രകാരം എന്‍ബിഎഫ്സികള്‍ക്ക് പല കടമ്പകള്‍ കടക്കണം.
റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കുള്ള വായ്പകള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതിക്കായി സര്‍ക്കാരില്‍ നിന്നോ മറ്റ് നിയമാനുസൃത അധികാരികളില്‍ നിന്നോ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം വായ്പ നല്‍കാമെന്നാണ് പുതിയ മാനദണ്ഡങ്ങള്‍.
ഡയറക്ടര്‍മാര്‍ക്കോ സിഇഒയ്ക്കോ ഡയറക്ടര്‍മാരുടെ ബന്ധുക്കള്‍ക്കോ 5 കോടി രൂപയില്‍ കൂടുതല്‍ വായ്പ നല്‍കാന്‍ മിഡ്ലെയര്‍, അപ്പര്‍ ലെയര്‍ എന്‍ബിഎഫ്സികള്‍ ഇനി മുതല്‍ ബോര്‍ഡിന്റെ അനുമതി തേടണം. മാത്രമല്ല പങ്കാളി, മാനേജര്‍, ജീവനക്കാരന്‍ അല്ലെങ്കില്‍ ഗ്യാരന്റര്‍ എന്ന നിലയികളില്‍ ഡയറ്കടര്‍മാരോ അവരുടെ ബന്ധുക്കളോ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത്തരം സ്ഥാപനങ്ങള്‍ക്ക് വായ്പനല്‍കാന്‍ ഇനി എന്‍ബിഎഫ്സികള്‍ക്ക് സാധിക്കില്ല. ഡയറക്ടറോ ബന്ധുക്കളോ ഓഹരി ഉടമകള്‍, ഡയറക്ടര്‍, മാനേജര്‍ ആയിട്ടുള്ള സ്ഥാപനങ്ങള്‍ക്കും എന്‍ബിഎഫ്സികള്‍ക്ക് വായ്പ നല്‍കാന് സാധിക്കില്ല.
യുപിഐ ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള സൗകര്യം വരുന്നു... Read More
ആര്‍ബിഐയുടെ സ്‌കെയില്‍ അധിഷ്ഠിത നിയന്ത്രണങ്ങള്‍ പ്രകാരം, അപ്പര്‍ ലെയര്‍ എന്‍ബിഎഫ്സികള്‍ മുന്‍ നിര കമ്പനികളാണ്. 1,000 കോടി രൂപയില്‍ കൂടുതല്‍ ആസ്തിയുള്ള മറ്റെല്ലാ എന്‍ബിഎഫ്സികളും മിഡ്ലെയറാണ്. ചെറിയ സ്ഥാപനങ്ങള്‍ അടിസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്നു. നിയമം പ്രാവര്‍ത്തികമാകുന്നതോടെ എന്‍ബിഎഫ്സികള്‍ക്ക് അവരുടെ സഹോദര സ്ഥാപനങ്ങള്‍ക്ക് വായ്പ നല്‍കുന്നത് ഇനി മുതല്‍ ബുദ്ധിമുട്ടാകും. പൊതു ഡയറക്ടറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വന്‍ കോര്‍പറേറ്റുകള്‍ക്ക് ഇത് ദോഷം ചെയ്യും.
L&FS, DHFL പരാജയങ്ങളുടെ പശ്ചാത്തലത്തിലാണ് എന്‍ബിഎഫ്സി മാനദണ്ഡങ്ങള്‍ ആര്‍ബിഐ കര്‍ശനമാക്കിയത്. എച്ച്ഡിഎഫ്സി ബാങ്ക് - എച്ച്ഡിഎഫ്സി ലയനവും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായി.
ആര്‍ബിഐ ഇന്നവേഷന്‍ ഹബ്ബുമായി സഹകരിച്ച് പ്രമുഖ ബാങ്ക്; സംരംഭകര്‍ക്ക് സഹായകമാകും... Read More
ബേസ് ലെവല്‍ എന്‍ബിഎഫ്സികളുടെ മാനദണ്ഡങ്ങളും ആര്‍ബിഐ കര്‍ശനമാക്കിയിട്ടുണ്ട്. ഡയറക്ടര്‍മാര്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ പ്രധാന ഷെയര്‍ഹോള്‍ഡര്‍മാര്‍ക്കോ നല്‍കുന്ന വായ്പകള്‍ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കമ്പനി പരാമര്‍ശിക്കേണ്ടതുണ്ട്. കൂടാതെ, അത്തരം വായ്പകള്‍ ബോര്‍ഡ് അംഗീകരിച്ചതിനുശേഷം മാത്രമേ നല്‍കാന്‍ കഴിയൂ. ഗ്രൂപ്പിലെ എന്‍ബിഎഫ്സികള്‍ ഉപയോഗിച്ച് ഫണ്ട് വഴിതിരിച്ചുവിടുന്നത് പരിശോധിക്കാന്‍ ഈ നീക്കം റെഗുലേറ്ററെ സഹായിക്കും.
റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കുള്ള വായ്പകള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതിക്കായി സര്‍ക്കാരില്‍ നിന്നോ മറ്റ് നിയമാനുസൃത അധികാരികളില്‍ നിന്നോ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം വായ്പ നല്‍കാമെന്നാണ് പുതിയ മാനദണ്ഡങ്ങള്‍.
കടുത്ത വായ്പാ മാനദണ്ഡങ്ങള്‍ അപ്പര്‍ ലെയര്‍, മിഡില്‍ ലെയര്‍ ഫിനാന്‍സ് കമ്പനികളെ ഉദ്ദേശിച്ചുള്ളതാണെങ്കിലും വായ്പ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത് ഏവര്‍ക്കും ബാധകമാണ്. അത് ഈ സാമ്പത്തിക വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ കോര്‍പ്പറേറ്റ് ഗവേണന്‍സ് മാനദണ്ഡങ്ങള്‍ പ്രകാരം, സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യപ്പെടാത്ത
എന്‍ബിഎഫ്സികള്‍ പോലും പൂര്‍ണ്ണമായ വെളിപ്പെടുത്തല്‍ നടത്തണം
എന്‍ബിഎഫ്സികളുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ ബാലന്‍സ് ഷീറ്റില്‍ വാണിജ്യ റിയല്‍ എസ്റ്റേറ്റ്, റെസിഡന്‍ഷ്യല്‍ മോര്‍ട്ട്ഗേജുകള്‍, മോര്‍ട്ട്ഗേജ് പിന്തുണയുള്ള സെക്യൂരിറ്റിയിലുള്ള നിക്ഷേപം എന്നിവയ്ക്കുള്ള വായ്പ കാണിച്ചിരിക്കണം. മാത്രമല്ല, ഇക്വിറ്റി ഷെയറുകളിലും ബോണ്ടുകളിലുമുള്ള നിക്ഷേപങ്ങളും രേഖപ്പെടുത്തണം. ഒരേ ഗ്രൂപ്പിലെ സ്ഥാപനങ്ങളുമായുള്ള ഇടപാടുകളും ബാലന്‍സ് ഷീറ്റില്‍ ഉള്‍പ്പെടുത്തണം. അപ്പര്‍ലെയറിലുള്ള എന്‍ബിഎഫ്സികള്‍ ലിസ്റ്റ് ചെയ്യപ്പെടാത്തവയാണെങ്കില്‍ മറ്റ് ലിസ്റ്റഡ് കമ്പനികള്‍ക്ക് സമാനമായി രേഖകളുണ്ടാക്കണമെന്നും കേന്ദ്രബാങ്ക് ആവശ്യപ്പെടുന്നു. അതിനായി സംവിധാനമുണ്ടാക്കാന്‍ അവര്‍ തയ്യാറാകണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.