- Trending Now:
കൊച്ചി: തലച്ചോറിനേയും നാഡീവ്യൂഹത്തേയും ബാധിക്കുന്ന ദീർഘകാല രോഗം മൂലം മൂന്നു ദശാബ്ദത്തോളും വീൽചെയറിനെ ആശ്രയിച്ചിരുന്ന അമ്പെയ്ത്തു താരം കാരെൻ ആയുർവേദ ചികിൽസയിലൂടെ ചലനശേഷി വീണ്ടെടുത്തു. പാര ഒളിമ്പ്യയായ കാരെൻ അപ്പോളോ ആയുർവൈദ് ഹോസ്പിറ്റൽസിൻറെ ആയുർവേദ ചികിൽസ, പഞ്ചകർമ, ചികിൽസയുമായി ബന്ധപ്പെട്ട ഭക്ഷണക്രമം, പ്രത്യേക ശ്രദ്ധ ചെലുത്തിയുള്ള ന്യൂറോ റീഹാബിലിറ്റേഷൻ എന്നിവയിലൂടെയാണ് അസാധ്യം എന്നു കരുതിയിരുന്ന സഞ്ചാര ശേഷി ഏതാണ്ട് പൂർണമായി തന്നെ വീണ്ടെടുത്തത്. ചെന്നൈയിൽ പരിശീലനത്തിനിടെയാണ് കാരെൻ ആയുർവേദത്തിലൂടെ തനിക്ക് സഞ്ചാര ശേഷി തിരിച്ചു നേടാനാവുമോ എന്ന ആവശ്യവുമായി സമീപിക്കുന്നത്. ഈ വിഭാഗത്തിൽ സ്പെഷലിസ്റ്റ് ആയ അപ്പോളോ ആയുവൈദ് ഹോസ്പിറ്റൽസിലെ ഡോ. സി സുസ്മിതയെ സമീപിക്കുകയും ആയുർവേദ ചികിൽസ ആരംഭിക്കുകയുമായിരുന്നു.
കാരെൻറെ ചികിൽസാ പുരോഗതി ഓരോ ഘട്ടത്തിലും ശാസ്ത്രീയമായി വിലയിരുത്തിക്കൊണ്ടേയിരുന്നു. എക്സ്പാൻഡഡ് ഡിസബിലിറ്റി സ്റ്റാറ്റസ് സ്കെയിൽ (ഇഡിഎസ്എസ്), ബെർഗ് ബാലൻസ് സ്കോർ, എംഎസ് ഫങ്ഷണൽ അസസ്സ്മെൻറ്സ് തുടങ്ങിയവ ഓരോ ഘട്ടത്തിലും കാരെൻ കൈവരിക്കുന്ന പുരോഗതി വിലയിരുത്താൻ പ്രയോജനപ്പെടുത്തി.
ഒരു ഫാർമസിസ്റ്റ് കൂടിയായ കാരെൻ യുഎസ് നാഷണൽ പാരാ ആർച്ചറി ടീമിൽ അംഗമായിരുന്നു. രണ്ട് ലോക ചാമ്പ്യൻഷിപ്പുകളിൽ മൽസരിച്ചിട്ടുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.