Sections

52,000 രൂപയ്ക്ക് റേസർ നിയോ അവതരിപ്പിച്ചുകൊണ്ട് ദൈനംദിന സഞ്ചാര വാഹന നിര ശക്തിപ്പെടുത്തുന്നു ഒഡീസ് ഇലക്ട്രിക്

Tuesday, Jul 22, 2025
Reported By Admin
Odysse Racer Neo Electric Scooter Launched in India

മുംബൈ: ഇന്ത്യയിലെ അതിവേഗം വളരുന്ന പ്രീമിയം വൈദ്യുത ഇരുചക്ര വാഹന നിർമ്മാതാക്കളിൽ ഒന്നായ ഒഡീസ് ഇലക്ട്രിക് വെഹിക്കിൾസ് തങ്ങളുടെ ജനപ്രിയ സ്കൂട്ടറായ റേസറിന്റെ പുതുക്കിയതും നവീകരിച്ചതുമായ പതിപ്പ് റേസർ നിയോ പുറത്തിറക്കി. മൂല്യബോധമുള്ള ഇന്ത്യൻ യാത്രക്കാർക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന റേസർ നിയോ പ്രായോഗിക പ്രകടനം, പുതിയ കാലത്തെ സവിശേഷതകൾ, മെച്ചപ്പെട്ട ബാറ്ററി സാങ്കേതികവിദ്യ എന്നിവ സംയോജിപ്പിച്ച് താങ്ങാവുന്ന വിലയിൽ നൽകുന്നു. 52,000 രൂപ (ഗ്രാഫീൻ) മുതൽ 63,000 രൂപ (ലിഥിയം-അയോൺ) വരെയാണ് എക്സ്-ഷോറൂം വില.

റേസറിന്റെ വിജയത്തെ അടിസ്ഥാനമാക്കി നഗര, അർദ്ധ നഗര പരിതസ്ഥിതികളിലെ ദൈനംദിന യാത്രക്കാർക്ക് അനുയോജ്യമായ മെച്ചപ്പെട്ട വിശ്വാസ്യതയും ഉപയോക്തൃ-സൗഹൃദ സവിശേഷതകളും റേസർ നിയോ വാഗ്ദാനം ചെയ്യുന്നു. തെളിയിക്കപ്പെട്ട 250 വാട്ട് മോട്ടോറും മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയും ഉള്ള ഇത് കുറഞ്ഞ-വേഗ ഇവി മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കുന്നു, മാത്രമല്ല, ലൈസൻസോ രജിസ്ട്രേഷനോ ആവശ്യമില്ലാത്തതിനാൽ വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും ഡെലിവറി റൈഡർമാർക്കുംഇത് അനുയോജ്യമാണ്.

ഗ്രാഫീൻ (60വാട്ട്, 32എഎച്ച്/45എഎച്ച്), ലിഥിയം-അയോൺ (60 വാട്ട്, 24 എഎച്ച്) എന്നീ രണ്ട് ബാറ്ററി കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. റേസർ നിയോ ഒരു ചാർജിൽ 90-115 കിലോമീറ്റർ വരെ സർട്ടിഫൈഡ് റേഞ്ച് നൽകുന്നു, ഇത് ദൈനംദിന യാത്രാ സൗകര്യം ഉറപ്പാക്കുന്നു. ഉപയോക്തൃ സുഖവും റോഡിലെ നിയന്ത്രണവും വർദ്ധിപ്പിക്കുന്ന നിരവധി സ്മാർട്ട് സവിശേഷതകളും ഇത് അവതരിപ്പിക്കുന്നു.

ഒഡീസ് ഇലക്ട്രിക് സ്ഥാപകനും സിഇഒയുമായ നെമിൻ വോറ പറഞ്ഞു, 'റേസർ നിയോ ഞങ്ങളുടെ വിശ്വസനീയമായ റേസർ മോഡലിന്റെ ശ്രദ്ധാപൂർവ്വം നവീകരിച്ച പതിപ്പാണ്. ഞങ്ങൾ അതിന്റെ രൂപകൽപ്പന പരിഷ്കരിക്കുകയും റൈഡിംഗ് അനുഭവം വർദ്ധിപ്പിക്കുന്നതിനായി സ്മാർട്ട് ഫംഗ്ഷണൽ ഘടകങ്ങൾ ചേർക്കുകയും ചെയ്തു, അതേസമയം താങ്ങാനാവുന്ന വിലയ്ക്ക് നൽകുന്നതിന് പ്രാധാന്യവും നൽകുന്നു. ഭാരതത്തിലുടനീളം വൈദ്യുത വാഹന സഞ്ചാരത്തിലേക്ക് കൂടുതൽ പേരെ ഉൾക്കൊള്ളിക്കൽ പ്രായോഗികവുമാക്കുക എന്ന ഞങ്ങളുടെ ലക്ഷ്യത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.'

  • പരമാവധി വേഗത: മണിക്കൂറിൽ 25കി.മീ
  • റേഞ്ച്: ഒരു ചാർജിൽ 90-115 കി.മീ വരെ*
  • ബാറ്ററി: ഗ്രാഫീൻ (60 വാട്ട്, 32എഎച്ച്/45എഎച്ച്), ലിഥിയം-അയോൺ (60 വാട്ട്, 24 എഎച്ച്)
  • ചാർജിംഗ് സമയം: 4-8 മണിക്കൂർ
  • സ്മാർട്ട് സവിശേഷതകൾ-ആവശ്യത്തിന് ബൂട്ട് സ്പേസ്, ക്രൂസ് കൺട്രോൾ, എൽഇഡി ഡിജിറ്റൽ മീറ്റർ, റിപ്പയർ മോഡ്, കീലെസ് സ്റ്റാർട്ട്/സ്റ്റോപ്പ്, യുഎസ്ബി ചാർജിംഗ് പോർട്ട്, സിറ്റി, റിവേഴ്സ് & പാർക്കിംഗ് മോഡുകൾ
  • 5 തിളങ്ങുന്ന നിറങ്ങളിൽ ലഭ്യമാണ്- ഫിയറി റെഡ്, ലൂണാർ വൈറ്റ്, ടൈറ്റാനിയം ഗ്രേ, പൈൻ ഗ്രീൻ, ലൈറ്റ് സിയാൻ

വൈദ്യുത വാഹന സഞ്ചാരത്തിൽ കൂടുതൽ സ്പോർട്ടി സ്വഭാവം തേടുന്ന യുവ നഗര റൈഡർമാർക്കും പ്രകടനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യാത്രക്കാർക്കും അനുയോജ്യമായ തെരഞ്ഞെടുപ്പാണ് ഒഡീസ് റേസർ നിയോ. ഡൈനാമിക് സ്റ്റൈലിംഗ്, സ്മാർട്ട് സവിശേഷതകൾ, വിശ്വസനീയമായ പ്രകടനം എന്നിവയിലൂടെ വൈദ്യുത വാഹനങ്ങളെ അഭിലഷണീയവും കൈപ്പിടിയില് ആക്കാവുന്നതും ഭാവിക്ക് അനുയോജ്യവുമാക്കുക എന്ന ഒഡീസ് ഇലക്ട്രിക്കിന്റെ ദർശനവുമായി ചേരുന്ന വിധം ഇത് ആവേശവും പ്രായോഗികതയും സംയോജിപ്പിക്കുന്നു. ആകർഷകമായ പ്രാരംഭ വിലയിൽ വേഗത, കാര്യക്ഷമത, സാങ്കേതികവിദ്യയ്ക്ക് പ്രഥമസ്ഥാനം നൽകുന്ന പ്രവർത്തനം എന്നിവയുടെ മികച്ച സംയോജനമാണ് റേസർ നിയോ വാഗ്ദാനം ചെയ്യുന്നത്. 150-ലധികം സ്ഥലങ്ങളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും പ്രവർത്തിക്കുന്ന ഒഡീസ്സിയുടെ കരുത്തുറ്റ ഡീലർഷിപ്പ് നെറ്റ്വർക്ക് വഴി ഈ മോഡൽ ഇന്ത്യയിലുടനീളം ലഭ്യമാകും.

2020-ൽ സ്ഥാപിതമായ ഒഡീസ് ഇലക്ട്രിക് ഇന്ത്യയുടെ വൈദ്യുത വാഹന മേഖലയെ പുനർനിർമ്മിക്കുന്നതിൽ മുൻപന്തിയിലാണ്. ഏറ്റവും വലിയ ഉൽപ്പന്ന പോർട്ട്ഫോളിയോകളിൽ ഒന്ന് വാഗ്ദാനം ചെയ്യുന്നു ഒഡീസ് ഇലക്ട്രിക്. അതിൽ 7 മോഡലുകൾ ഉൾപ്പെടുന്നു, അതിൽ 2 ലോ-സ്പീഡ് സ്കൂട്ടറുകൾ, 2ഹൈ-സ്പീഡ് സ്കൂട്ടറുകൾ, ബി2ബി സെഗ്മെന്റിനായി ലക്ഷ്യമിടുന്ന ഒരു ഡെലിവറി സ്കൂട്ടർ, ഒരു ഇവി സ്പോർട്സ് ബൈക്ക്, ദൈനംദിന ഉപയോക്താക്കൾക്കായി ഒരു യാത്ര ബൈക്ക് എന്നിവ ഉൾപ്പെടുന്നു. ഉൽപ്പന്ന ശ്രേണിയിൽ ഇവ ഉൾപ്പെടുന്നു: -

  • ഹൈഫൈയുടെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കൽ (മണിക്കൂറിൽ 25 കി.മീ (ഒറ്റ ചാർജിൽ 70-89 കി.മീ വരെ റേഞ്ചിലൂടെ കുറഞ്ഞ വേഗതയുള്ള ഇവി നിയന്ത്രണങ്ങൾ പാലിക്കുന്നു)
  • കുറഞ്ഞ വേഗത - ഇ2ഗോ ലൈറ്റ്, ഇ2ഗോ+, ഇ2ഗോ ഗ്രാഫീൻ (പോർട്ടബിൾ ബാറ്ററി, യുഎസ്ബി ചാർജിംഗ്, ഡിജിറ്റൽ സ്പീഡോമീറ്റർ, കീലെസ് എൻട്രി എന്നിവയുള്ള ഇലക്ട്രിക് സ്കൂട്ടർ)
  • കുറഞ്ഞ വേഗതയുള്ള ഇലക്ട്രിക് സ്കൂട്ടർ വി2 ഗ്രാഫീൻ, വി2 ലൈറ്റ്, വി2+ (വാട്ടർപ്രൂഫ് മോട്ടോർ, വലിയ ബൂട്ട് സ്പേസ്, ഡ്യുവൽ ബാറ്ററി, എൽഇഡി ലൈറ്റുകൾ)
  • ഹൈ-സ്പീഡ് ഇലക്ട്രിക് സ്കൂട്ടർ സ്നാപ്പ് (ഐഎസ് 156 അംഗീകൃത സ്മാർട്ട് പോർട്ടബിൾ ബാറ്ററി, വാട്ടർപ്രൂഫ് മോട്ടോർ, ഡിസ്റ്റൻസ് ടു എംപ്റ്റി, സിഎഎൻ പ്രാപ്തമാക്കിയ ഡിസ്പ്ലേ എന്നിവയും ബിഎഎഎസ് ഓപ്ഷനിൽ ലഭ്യമാണ്)
  • ഹൈ സ്പീഡ് ഇലക്ട്രിക് സ്കൂട്ടർ ഹ്വാക്ക് ലി (പോർട്ടബിൾ ബാറ്ററിയോടൊപ്പം ക്രൂസ് കൺട്രോൾ & മ്യൂസിക് സിസ്റ്റവുമുള്ള ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടർ)
  • അവസാന മൈൽ ഡെലിവറിക്ക് ഇലക്ട്രിക് സ്കൂട്ടർ ട്രോട്ട് 2.0 (250കിലോഗ്രാം ലോഡിംഗ് ശേഷിയും ഐഒടി യും)
  • ഇലക്ട്രിക് ബൈക്ക് ഇവോക്കിസ്, ഇവോക്കിസ് ലൈറ്റ് (നാല് ഡ്രൈവ് മോഡുകൾ, കീലെസ് എൻട്രി, ആന്റി-തെഫ്റ്റ് ലോക്ക്, മോട്ടോർ കട്ട്-ഓഫ് സ്വിച്ച്)
  • ഇലക്ട്രിക് മോട്ടോർസൈക്കിൾ വേഡർ (7' ടച്ച്സ്ക്രീൻ ആൻഡ്രോയിഡ് ഡിസ്പ്ലേ, എഐഎസ്-156 അംഗീകൃത ബാറ്ററി, അഞ്ച് ഡ്രൈവ് മോഡുകൾ, 18 ലിറ്റർ സ്റ്റോറേജ് സ്പെയ്സ്, ശക്തമായ ബിൽഡ്).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.