Sections

ഐ. റ്റി ജോലിക്കിടെ ലക്ഷ്മിയുടെ ബുദ്ധിയില്‍ ഉദിച്ച ആശയം : ഹിമാനി ജ്വലറി സ്റ്റോര്‍

Thursday, Jan 27, 2022
Reported By Ajay Karthik
Himani

വളരെക്കുറച്ചു ഡിസൈന്‍സ് മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും അധികം ആരും കാണാത്ത വ്യത്യസ്തമായ ജ്വലറി ശേഖരം ഹിമാനിക്ക് ഉണ്ടായിരുന്നു
                                             

സ്റ്റോണ്‍ വര്‍ക്കുകള്‍ ഉള്ള ഓക്‌സിഡയ്സ് ആയ നിരവധി ജ്വലറി കളക്ഷന്‍സ്, തിരക്കുള്ള ഐ. റ്റി ജോലിക്കിടെ ആത്മാര്‍ത്ഥയോടെ സംരംഭം കൊണ്ടുപോകുന്നു. പറഞ്ഞു വരുന്നത് തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ ലക്ഷ്മി രമേശിന്റെയും അദേഹത്തിന്റെ സ്വന്തം ആശയമായ ഹിമാനിയെയും കുറിച്ചാണ്. 2016 ഇല്‍ വളരെ കുറച്ചു ഉത്പന്നങ്ങളുമായിട്ടാണ് ഹിമാനി ആരംഭിക്കുന്നത്.വളരെക്കുറച്ചു ഡിസൈന്‍സ് മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും അധികം ആരും കാണാത്ത വ്യത്യസ്തമായ ജ്വലറി ശേഖരം ഹിമാനിക്ക് ഉണ്ടായിരുന്നു.അതിനാല്‍ തന്നെ ലക്ഷ്മിയുടെ പാഷന്‍ സംരഭത്തിനു തുടക്കത്തിലേ മികച്ച സ്വീകാര്യത ലഭിച്ചു.                                                          

ഇപ്പോള്‍ 500ല്‍ അധികം വ്യത്യസ്ത ഡിസൈനുകളും, മറ്റെവിടെയും ലഭിക്കാത്ത മികവുറ്റ പ്രോഡക്ടസും ഹിമാനിക്കുണ്ട്. ഇവിടെ നിങ്ങള്‍ക്ക് വിവിധ തരം പുതിയ നെക്ലേസുകള്‍, കമ്മലുകള്‍, വളകള്‍,മൂക്കുത്തികള്‍, മോതിരങ്ങള്‍ മുതലായവ ലഭിക്കും. ഏറ്റവും പുതിയ ഫാഷന്‍ ട്രെന്ഡുകളില്‍ ഉള്ള നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ജ്വലറി പ്രോഡക്ടസ് ലക്ഷ്മിയുടെ ഈ ചെറിയ സംരംഭത്തിലുണ്ട്. പ്രോഡക്ടസ് വേണ്ടവര്‍ക്ക് ഹിമാനിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.