Sections

രാജ്യത്തുടനീളമുള്ള ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് 10,000 മഴക്കോട്ടുകൾ വിതരണം ചെയ്യാൻ മുത്തൂറ്റ് ഫിനാൻസ്

Tuesday, Jul 29, 2025
Reported By Admin
Muthoot Finance Distributes 10,000 Raincoats to Traffic Police

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഗോൾഡ് ലോൺ എൻബിഎഫ്സിയായ മുത്തൂറ്റ് ഫിനാൻസ് രാജ്യത്തുടനീളമുള്ള ട്രാഫിക് പോലീസ് വകുപ്പുകളെ പിന്തുണയ്ക്കുന്നതിനായി കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ ഭാഗമായി രാജ്യവ്യാപകമായി മഴക്കോട്ട് വിതരണ പദ്ധതിക്ക് തുടക്കമിട്ടു. പദ്ധതിയുടെ ഭാഗമായി കനത്ത മഴ ലഭിക്കുന്ന കൊച്ചി, ചെന്നൈ, ഹൈദരാബാദ്, മംഗളുരു, മധുര, കൊൽക്കത്ത, മുംബൈ, നോർത്ത് ഈസ്റ്റ് മേഖലകൾ ഉൾപ്പെടെയുള്ള നഗരങ്ങളിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്കായി 10,000 റെയിൻകോട്ടുകൾ വിതരണം ചെയ്യും.

ഈ പദ്ധതിയുടെ ഉദ്ഘാടനം കൊച്ചിയിലെ പോലീസ് കമ്മീഷണറുടെ ഓഫീസിൽ വെച്ച് നടന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐപിഎസ് 500 മഴക്കോട്ടുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. മഴക്കാലത്തെ പ്രതിസന്ധികളിലും മുൻനിരയിൽ പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് സഹായം നൽകുന്ന ഈ ശ്രദ്ധേയമായ നടപടിയെ അദ്ദേഹം പ്രശംസിച്ചു. മുത്തൂറ്റ് ഫിനാൻസ് ചീഫ് വിജിലൻസ് ഓഫീസറും വിജിലൻസ് വിഭാഗം മേധാവിയുമായ മുഹമ്മദ് റഫീഖ് വി.എം, പോലീസ് അസോസിയേഷൻ ഭാരവാഹികളായ ദീപു കെ.ടി, വിനോദ് വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി നമ്മുടെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ പ്രതികൂല സാഹചര്യങ്ങളിലും അക്ഷീണമായി പ്രവർത്തിക്കുകയാണ്. പൊതുസേവനത്തിൽ നിസ്വാർത്ഥമായി സേവനം ചെയ്യുന്നവരുടെ ക്ഷേമം ലക്ഷ്യമിടുന്ന ഈ പദ്ധതി കമ്പനിയുടെ പ്രതിബദ്ധതയ്ക്കുള്ള ഉദാഹരണമാണെന്ന് മുത്തൂറ്റ് ഫിനാൻസിൻറെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ജോർജ് മുത്തൂറ്റ് ജോർജ് പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.