Sections

മുത്തൂറ്റ് ഫിനാൻസ് സി.എസ്.ആർ പദ്ധതിയുടെ ഭാഗമായി അളകനന്ദയിൽ പോലീസ് ബൂത്ത് ഉദ്ഘാടനം ചെയ്തു

Wednesday, May 27, 2026
Reported By Admin
Muthoot Finance Opens Police Booth in New Delhi

കൊച്ചി: സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമായി മുത്തൂറ്റ് ഫിനാൻസ് തങ്ങളുടെ സി.എസ്.ആർ പദ്ധതിയുടെ കീഴിൽ ന്യൂഡൽഹിയിലെ അളകനന്ദയിൽ പുതിയ പോലീസ് ബൂത്ത് ഉദ്ഘാടനം ചെയ്തു. പ്രദേശവാസികളുടെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഡൽഹി പോലീസും റസിഡന്റ് വെൽഫെയർ അസോസിയേഷനുകളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്.

മുത്തൂറ്റ് ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ അലക്സാണ്ടർ ജോർജ്ജ് മുത്തൂറ്റ്, സൗത്ത് ഡൽഹി എ.സി.പി സോംനാഥ് പൃഥി എന്നിവർ ചേർന്നാണ് പോലീസ് ബൂത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ മുത്തൂറ്റ് ഫിനാൻസ് സി.എസ്.ആർ ആൻഡ് കോർപ്പറേറ്റ് അഫയേഴ്സ് വിഭാഗം ജി.എം രാകേഷ് മെഹ്റ, പബ്ലിക് റിലേഷൻസ് സീനിയർ എ.ജി.എം രാജാ ഇമാം, സി.ആർ പാർക്ക് എസ്.എച്ച്.ഒ അനീഷ് ശർമ്മ തുടങ്ങിയവരും സന്നിഹിതരായി.

രാജ്യത്തുടനീളം മുത്തൂറ്റ് ഫിനാൻസ് നടപ്പിലാക്കുന്ന വിവിധ സി.എസ്.ആർ പദ്ധതികളെക്കുറിച്ച് വിശദീകരിച്ച അലക്സാണ്ടർ ജോർജ്ജ് മുത്തൂറ്റ്, സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഡൽഹി പോലീസ് നടത്തുന്ന മികച്ച പ്രവർത്തനങ്ങളെ പ്രത്യേകം പ്രശംസിച്ചു. സമൂഹത്തിന്റെ ക്ഷേമത്തിനായുള്ള ഇത്തരം പദ്ധതികളെയും ഈ കൂട്ടായ്മയെയും എ.സി.പി സോമനാഥ് പൃഥി പ്രത്യേകം അഭിനന്ദിച്ചു.

പോലീസിനും സായുധ സേനയ്ക്കുമായി മുത്തൂറ്റ് ഫിനാൻസ് നടപ്പിലാക്കിയ വിവിധ സി.എസ്.ആർ പദ്ധതികൾ വ്യക്തമാക്കുന്ന പ്രത്യേക ബുക്ക്ലെറ്റും ചടങ്ങിൽ പ്രകാശനം ചെയ്തു. എ.സി.പി സോംനാഥ് പൃഥി ഇത് ഏറ്റുവാങ്ങി.

ഗ്രേറ്റർ കൈലാഷിലെ പോലീസിനുള്ള സെക്യൂരിറ്റി ക്യാബിനുകൾ, സി.ആർ പാർക്ക് പോലീസ് സ്റ്റേഷനിലെ ഹെൽത്ത് എ.ടി.എം, മുതിർന്ന പൗരർക്കുള്ള ഇരിപ്പിടങ്ങൾ, കുട്ടികളുടെ ലൈബ്രറി, ഡിജിറ്റൽ ലേർണിംഗ് പാനലുകൾ, കോവിഡ് കാലത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടങ്ങി ഡൽഹിയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുമായി നിരവധി ക്ഷേമപ്രവർത്തനങ്ങൾ മുത്തൂറ്റ് ഫിനാൻസ് ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്.

ഡൽഹി പോലീസുമായി സഹകരിച്ചുള്ള ഈ പുതിയ കാൽവെയ്പ്പ് അളകനന്ദയിലുള്ള ആയിരക്കണക്കിന് താമസക്കാർക്ക് കൂടുതൽ സുരക്ഷയും സമാധാനവും നൽകാൻ സഹായകമാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.