- Trending Now:
കേന്ദ്ര നൈപുണ്യ സംരംഭക വികസന മന്ത്രാലയത്തിന്റെ ആദരം ഏറ്റുവാങ്ങി മലപ്പുറം സ്വദേശി മുജീബ് റഹ്മാൻ. കേന്ദ്ര സർക്കാരിന് കീഴിലുള്ള ജൻ ശിക്ഷൺ സൻസ്ഥാന്റെ പഠിതാക്കളിൽ നിന്നുള്ള 10 പേരെ രാജ്യവ്യാപകമായി ആദരിച്ചതിൽ ഒരാളാണ് എളങ്കൂർ സ്വദേശി മുജീബ് റഹ്മാൻ. ദക്ഷിണേന്ത്യയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയും മുജീബ് റഹ്മാനാണ്. ജെ.എസ്.എസിന്റെ വണ്ടൂർ പഠനകേന്ദ്രത്തിൽ പ്ലബിങ് പഠിതാവായ മുജീബ് റഹ്മാന് ദൽഹിയിൽ നടന്ന പരിപാടിയിൽ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരൻ ഉപഹാരം നൽകി.
ജൻ ശിക്ഷൺ സൻസ്ഥാന്റെ പ്രവർത്തനങ്ങൾ 15 കൊല്ലം പൂർത്തീകരിച്ച സമയത്ത് പുരസ്കാര നേട്ടം അഭിമാനകരമാണെന്ന് ജെ.എസ്.എസ് ചെയർമാൻ പി.വി.അബ്ദുൾ വഹാബ് എം.പി പറഞ്ഞു. കൂടുതൽ സംരംഭകരെ വാർത്തെടുക്കാനുള്ള സംവിധാനം ജെ.എസ്.എസ് ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.