Sections

1783 പുതിയ ബസുകൾ പുത്തനുണർവോടെ കെ എസ് ആർ ടി സി

Monday, Dec 26, 2022
Reported By MANU KILIMANOOR

ഇലക്ട്രിക് ബസുകൾ ഉൾപ്പെടെ രണ്ടായിരത്തോളം ബസുകളാണ് നിരത്തിലിറക്കാൻ പോകുന്നത്


പുതുവർഷത്തിൽ പുത്തനുണർവോടെ കെ.എസ്.ആർ.ടി.സി. ഇലക്ട്രിക് ബസുകൾ ഉൾപ്പെടെ രണ്ടായിരത്തോളം പുതിയ ബസുകളാണ് നിരത്തിലിറക്കാൻ പോകുന്നത്. ഇതിന്റെ ടെണ്ടർ നടപടികൾ അന്തിമ ഘട്ടത്തിലാണ്.കെ.എസ്.ആർ.ടി.സിക്ക് 2022 വെല്ലുവിളികളുടെ വർഷമായിരുന്നു. കോവിഡിൽ നിന്ന് കരകയറി വരുന്നതിനിടെ ഡീസൽ പ്രതിസന്ധി തിരിച്ചടിയായി. 12 വർഷത്തിനു ശേഷം ശമ്പള പരിഷ്ക്കരണം യാഥാർത്ഥ്യമായെങ്കിലും ശമ്പളം സമയത്ത് കൊടുക്കാനാകാതെ ജീവനക്കാരുടെ സമരവും പണിമുടക്കും നേരിടേണ്ടി വന്നു. ദീർഘദൂര സർവീസിനുള്ള സ്വിഫ്റ്റ് കമ്പനിയും ഗ്രാമവണ്ടി സർവീസ് തുടങ്ങാനായതും നേട്ടമായി.

614 ഇലക്ട്രിക് ബസുൾപ്പെടെ കിഫ്ബി ഫണ്ടിലൂടെ 1783 ബസുകൾ 2023ൽ വാങ്ങും. സ്മാർട്ട് സിറ്റി പദ്ധതി വഴി 120 ഇലക്ട്രിക് ബസുകൾ തിരുവനന്തപുരം നഗരത്തിലെ സിറ്റി സർക്കുലറിനായി അടുത്ത നാലു മാസം കൊണ്ടെത്തും. ജീവനക്കാരുടെ മോശം പെരുമാറ്റം കാരണമുണ്ടായ പ്രശ്നങ്ങൾ ഈ വർഷം കെ.എസ്.ആർ.ടി.സിയെ പലപ്പോഴും വെട്ടിലാക്കി. കോടതി കയറിയ ശമ്പള പ്രതിസന്ധി ഇതുവരെ അവസാനിച്ചിട്ടില്ല. ഡിസംബറിലെ ശമ്പളം അടുത്ത മാസം അഞ്ചിന് കിട്ടുമോയെന്ന് ഉറപ്പിക്കാനുമായിട്ടില്ല. എങ്കിലും രക്ഷപ്പെടുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആർ.ടി.സി പുതുവർഷത്തിലേക്ക് വളയം പിടിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.