Sections

സൂര്യാസ്തമയത്തിന് ശേഷവും ചൂടുവെള്ളം ലഭ്യമാക്കുന്ന സോളാർ ബാറ്ററി വികസിപ്പിച്ച് ഗവേഷകർ

Saturday, Jun 27, 2026
Reported By Admin
MIT-WPU Develops Solar Heat Storage Technology

പൂനെ: സൂര്യാസ്തമയത്തിന് ശേഷവും 12 മുതൽ 14 മണിക്കൂർ വരെ ചൂടുവെള്ളം ലഭ്യമാക്കുന്ന സോളാർ താപ സംഭരണ സംവിധാനം എംഐടി വേൾഡ് പീസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ വികസിപ്പിച്ചു. പാരഫിൻ മെഴുക് ഉപയോഗിച്ചുള്ള ഫേസ് ചേഞ്ച് മെറ്റീരിയൽ (പിസിഎം) അടിസ്ഥാനമാക്കിയ താപ ബാറ്ററിയിൽ സൗരോർജം സംഭരിക്കുന്ന സാങ്കേതികവിദ്യയാണ് ഇത്.

മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗത്തിലെ ഡോ. അനിത നെനെയും ഡോ. രോഹിത് ഗാഡ്ഗെയും ചേർന്നാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. 55 ശതമാനം താപ കാര്യക്ഷമത കൈവരിക്കുന്ന ഈ സംവിധാനം വൈദ്യുതിയുടെയും പരമ്പരാഗത ഇന്ധനങ്ങളുടെയും ഉപയോഗം കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷകർ പറഞ്ഞു.

നിലവിൽ സാങ്കേതികവിദ്യ പൈലറ്റ് പരീക്ഷണങ്ങൾക്ക് തയ്യാറെടുക്കുകയാണെന്നും വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിനായി വ്യവസായ സ്ഥാപനങ്ങളുമായി സഹകരണം തേടുകയാണെന്നും സർവകലാശാല അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.