- Trending Now:
രണ്ട് മാസത്തെ ഇന്റേൺഷിപ്പ് പരിപാടിയിലേക്ക് [03.07.2023 -31.08.2023], ഇന്ത്യയിലെ ഒന്നാം ശ്രേണിയിൽ ഉൾപ്പെടാത്ത നഗരങ്ങളിൽ നിന്നും ഗ്രാമീണ ഭാഗങ്ങളിൽ നിന്നുമുള്ള വനിതാ വിദ്യാർത്ഥിനികൾ/പണ്ഡിതർ/സാമൂഹിക പ്രവർത്തകർ/അദ്ധ്യാപകർ എന്നിവരിൽ നിന്ന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. ഇന്റേൺഷിപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഏതെങ്കിലും സർവ്വകലാശാല/അക്കാദമിക്/അക്കാദമിക് ഇതര സ്ഥാപനത്തിൽ ചേർന്നിരിക്കണം അഥവാ സ്ഥാപനവുമായി ബന്ധപ്പെട്ടിരിക്കണം.
ഹ്രസ്വകാല ബന്ധത്തിലൂടെ മന്ത്രാലയത്തിന്റെ നയങ്ങളും പരിപാടികളും വനിതാ വിദ്യാർത്ഥികൾ/പണ്ഡിതർ/സാമൂഹ്യ പ്രവർത്തകർ/അധ്യാപകർ എന്നിവർക്ക് മനസ്സിലാക്കാൻ സഹായിക്കുന്നതിനാണ് പരിപാടി. മന്ത്രാലയത്തിന്റെ നിലവിലുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പൈലറ്റ് പ്രോജക്ടുകൾ/സൂക്ഷ്മ പഠനങ്ങൾ എന്നിവ ഇന്റേണുകൾ നടത്തേണ്ടതായി വരാം.
21-40 വയസ് പ്രായമുള്ള പ്രവേശനാർത്ഥികൾക്ക് ഗൂഗിൾ ഫോമുകൾ വഴി അപേക്ഷ അയയ്ക്കാം: https://docs.google.com/forms/d/1UWK5W_07pRxL8yekBy6DbjAg2-25Vd_WJwfnc4nReTU/viewform?edit_requested=true
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 29.05.2023, രാത്രി 11:59 മണി വരെ ആണ്.
യഥാവിധി രൂപീകരിച്ച സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലായിരിക്കും ഇന്റേണുകളെ തിരഞ്ഞെടുക്കുന്നത്. ശുപാർശ ചെയ്യപ്പെടുന്ന പ്രവേശനാർത്ഥികളുടെ പട്ടിക മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ 'വാട്സ് ന്യൂ' എന്നതിന് കീഴിൽ ലഭ്യമാകും.
തിരഞ്ഞെടുക്കപ്പെട്ട ഇന്റേൺസിന് പ്രതിമാസം 20,000/- രൂപ സ്റ്റൈപ്പൻഡ് നൽകും. പരിപാടിയിൽ ചേരുന്നതിനും പരിപാടിയുടെ അവസാനം മടങ്ങുന്നതിനുമുള്ള യാത്ര ചെലവ് (ഡീലക്സ് / എസി ബസ് / 3 ടിയർ എസി ട്രെയിൻ വഴി) തിരികെ നൽകും. പരിപാടിയുടെ കാലയളവിൽ, ആവശ്യമുള്ള ഇന്റേണുകൾക്ക് ഡൽഹിയിൽ പങ്കിടൽ-അടിസ്ഥാനത്തിൽ ഹോസ്റ്റൽ സൗകര്യങ്ങൾ നൽകും.
ഇന്റേൺഷിപ്പ് പരിപാടിയുടെ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ കാണാം: https://wcd.nic.in/schemes/internship-scheme
കൂടുതൽ വിവരങ്ങൾക്ക്/ചോദ്യങ്ങൾക്ക്, പ്രവേശനാർത്ഥികൾക്ക് സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോയെ mwcd-research@gov.in എന്ന ഐഡിയിൽ ഇ-മെയിൽ വഴി എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10:00 നും വൈകുന്നേരം 5:00 നും ഇടയിൽ ബന്ധപ്പെടാവുന്നതാണ്.
വിശദമായ വിജ്ഞാപനം ഫോമിനൊപ്പം വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ കാണാം: https://wcd.nic.in/sites/default/files/Internship%20Advertisment%20July-Aug.pdf
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.