- Trending Now:
എംപിവി മോഡലുകളിൽ മുൻനിരയിൽ എത്താൻ സാധിക്കുമെന്നാണ് മാരുതി പ്രതീക്ഷിക്കുന്നത്
വിവിധോദ്ദേശ്യ കാറുമായി പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി.ഇൻവിക്ടോ എന്ന പേരിൽ ജൂലൈ അഞ്ചിന് വാഹനം അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.
ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ മാരുതി പതിപ്പാണ് അവതരിപ്പിക്കുന്നത്. മാരുതിക്ക് വേണ്ടി ഇൻവിക്ടോ ഉൽപ്പാദിപ്പിക്കുകയും വിതരണം നടത്തുകയും ചെയ്യുക ടൊയോട്ടയാണ്. മൾട്ടി പർപ്പസ് വെഹിക്കിളായ ഇൻവിക്ടോയുടെ പ്രൊഡക്ഷൻ ഹബ്ബായി ടൊയോട്ടയുടെ ബിഡാഡി സൗകര്യം മാറും. ഇൻവിക്ടോ വിപണിയിലെത്തുന്നതോടെ, എംപിവി മോഡലുകളിൽ മുൻനിരയിൽ എത്താൻ സാധിക്കുമെന്നാണ് മാരുതി പ്രതീക്ഷിക്കുന്നത്.
വമ്പൻ മാറ്റങ്ങളുമായി യൂട്യൂബ്; സബ്സ്ക്രൈബർ എണ്ണവും വാച്ച് അവേഴ്സും കുറച്ചു... Read More
ഹൈക്രോസിൽ നിന്ന് വ്യത്യസ്തമായി ഒരുപാട് മാറ്റങ്ങളുമായാണ് ഇൻവിക്ടോ വിപണിയിലെത്തുക. ഇതിന്റെ സ്പൈ ഇമേജ് ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിലടക്കം ചർച്ചയായിട്ടുണ്ട്. ഫ്രണ്ട് ബമ്പർ, ഗ്രില്ല്, ഹെഡ്ലാമ്പ്, ടെയിൽ ലാമ്പ് അടക്കം ഹൈക്രോസിൽ നിന്ന് ഏറെ പുതുമകളുമായാണ് ഇൻവിക്ടോ വരുന്നത്. വ്യത്യസ്തമായ അലോയ് വീലാണ് മറ്റൊരു സവിശേഷത. കാബിനിലും ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
അകത്തളത്തിൽ കാര്യമായ പരിഷ്‌ക്കാരങ്ങൾ ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും പുതുമ നൽകാനായി അപ്ഹോൾസ്റ്ററിയിലും ഫീച്ചറുകളിലും ചെറിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഇൻവിക്ടോ എംപിവി, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനോടെ മാത്രം ലഭ്യമാകുന്ന ആദ്യത്തെ മാരുതി സുസുക്കി കാറാവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.