Sections

നിരവധി കാറുകൾ തിരികെ വിളിച്ച് മാരുതി സുസുക്കി ഇന്ത്യ

Monday, Jul 24, 2023
Reported By admin
maruti

സ്റ്റിയറിങ്ങ് ടൈ റോഡിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് കമ്പനിയുടെ നടപടി


രാജ്യത്തെ പ്രമുഖ വാഹനനിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ കാറുകൾ തിരികെ വിളിക്കുന്നു. എസ്പ്രസോ, ഈക്കോ മോഡലുകളിലുള്ള 87,599 കാറുകളാണ് തിരികെ വിളിക്കുന്നത്. സ്റ്റിയറിങ്ങ് ടൈ റോഡിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് കമ്പനിയുടെ നടപടി.

2021 ജൂലൈ അഞ്ചിനും 2023 ഫെബ്രുവരി 15നും ഇടയിലുള്ള കാറുകളാണ് തിരികെ വിളിക്കുന്നത്. സ്റ്റിയറിങ്ങ് ടൈ റോഡിൽ തകരാർ ഉണ്ടാവാനുള്ള സാധ്യത സംശയിച്ചാണ് നടപടിയെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. അപൂർവ്വം കേസുകളിൽ വാഹനത്തിന്റെ സ്റ്റിയറിങ്ങ് കൺട്രോളിനെയും ഇത് ബാധിച്ചെന്ന് വരാം. 

ഇത്തരം വാഹനങ്ങളുടെ ഉടമകൾക്ക് കമ്പനിയുടെ അംഗീകൃത ഡീലർ വർക്ക്ഷോപ്പുകളിൽ നിന്ന് അറിയിപ്പ് ലഭിക്കും. പരിശോധനയ്ക്ക് ശേഷം തകരാർ സംഭവിച്ച ഭാഗത്തിന് പകരം പുതിയത് സൗജന്യമായി മാറ്റിനൽകുമെന്നും കമ്പനി അറിയിച്ചു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.