- Trending Now:
'ആനവണ്ടി' ഇപ്പോള്‍ ചെലവുകുറഞ്ഞ യാത്രകളുമായി സഞ്ചാരികളെ ആകര്‍ഷിക്കുകയാണ്. മദ്ധ്യവേനലവധിക്കാലം കണക്കിലെടുത്ത് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ സംഘടിപ്പിക്കുന്ന ആയിരം സുന്ദര യാത്രയുടെ ഭാഗമായിട്ടുള്ള, ഉല്ലാസയാത്ര പാക്കേജുകളില്‍ ഏറ്റവും പുതിയത് നെയ്യാറ്റിന്‍കര നിന്നും കുമരകത്തേക്കുള്ള യാത്രയാണ്. ഈ യാത്രയില്‍ കുമരകം - കുട്ടനാട് ഹൗസ് ബോട്ട് യാത്രയും ആസ്വാദിക്കാനാവും. മെയ് 12ന് ആണ് കെഎസ്ആര്‍ടിസി ഉല്ലാസയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
700 രൂപയ്ക്ക് ഒരു വണ്‍ ഡേ ട്രിപ്പ്; ടൂര്‍ പാക്കേജുമായി കെഎസ്ആര്‍ടിസി
... Read More
കെഎസ്ആര്‍ടിസി കോട്ടയം യൂണിറ്റില്‍ നിന്ന് 15 കി.മീ മാറിയാണ് കുമരകം സ്ഥിതി ചെയ്യുന്നത്. കുമരകം വരെ ബസില്‍ തന്നെ യാത്ര ചെയ്യാം. തുടര്‍ന്ന് വേമ്പനാട്ടുകായലില്‍ കൂടി ഹൗസ് ബോട്ടില്‍ കുട്ടനാടന്‍ പ്രദേശത്തിലേക്കുള്ള അവിസ്മരണിയമായ ഒരു യാത്രയുമുണ്ടാകും. കായലിന്റെ രണ്ടു വശത്തും പച്ചപ്പു നിറഞ്ഞ നെല്‍പ്പാടത്ത് കൂടിയുള്ള യാത്ര ഒരു നവ്യാനുഭൂതി പകരുന്നതായിരിക്കും. ഈ യാത്രയില്‍ പ്രധാനപ്പെട്ട ഒരു ആകര്‍ഷണം പ്രദേശത്തെ കണ്ടല്‍ക്കാടുകളുടെ ഭംഗി ആസ്വദിക്കാന്‍ സാധിക്കുമെന്നതാണ്.ഉച്ചഭക്ഷണം ഉള്‍പ്പെടെ ഒരാള്‍ക്ക് നെയ്യാറ്റിന്‍കര - കുമരകം യാത്രായുടെ നിരക്ക് 1400 രൂപയാണ്.
വിപണന സാധ്യത വര്‍ധിക്കും; ഇനി പച്ചക്കറികളും പഴങ്ങളും കെഎസ്ആര്‍ടിസിയില്‍... Read More
ഒട്ടേറെ ദേശാടനപക്ഷികളുടെ ഒരു കേന്ദ്രമാണ് കുമരകം. അതുക്കൊണ്ട് തന്നെ, വിവിധ ഇനം പക്ഷികളുടെ ഭംഗിയും അവയുടെ കളകള നാദവും ആസ്വദിക്കാം എന്നുള്ളതാണ് ഈ യാത്രയുടെ മറ്റൊരു പ്രത്യേകത. ഈ മനോഹര പ്രദേശങ്ങള്‍ കുറഞ്ഞ ചെലവില്‍ കാണാനും, ആസ്വാദിക്കുവാനും കെഎസ്ആര്‍ടിസിയുടെ ഈ ഉല്ലാസയാത്രയില്‍ സാധിക്കും.
ബജറ്റ് ടൂറിസം സെല്‍ സംഘടിപ്പിക്കുന്ന ആയിരം സുന്ദര യാത്രയുടെ ഭാഗമായി നടത്തുന്ന 'ഉല്ലാസയാത്ര'യില്‍ ഒട്ടേറെ ടൂര്‍ പാക്കേജുകള്‍ കെഎസ്ആര്‍ടിസി ഒരുക്കുന്നുണ്ട്. മധ്യവേനലവധികള്‍ കണക്കിലെടുത്ത് ഇടുക്കിയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ബന്ധിച്ചുള്ള കെഎസ്ആര്‍ടിസിയുടെ പുതിയ യാത്രപാക്കേജുകള്‍ക്കാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത്. അതുക്കൊണ്ട് തന്നെ ഇടുക്കി കേന്ദ്രീകരിച്ച് പല ടൂര്‍ പാക്കേജുകളും ഇപ്പോള്‍ എത്തിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾനിരക്ക് മുൻകൂട്ടി ബുക്കുചെയ്യുന്നതിനും.കെ എസ് ആർ ടി സി
നെയ്യാറ്റിൽകര മൊബൈൽ - 9846067232, 9744067232,9995707131,9895244836
ഈ മെയിൽ- nta@kerala.gov.in
Story highlights: KSRTC's latest budget tour takes you to some top forest spots in Kerala.In may 12th ksrtc planned to neyyatinkara to kumarakom
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.