Sections

കേരള സ്‌കിൽസ് എക്സ്പ്രസ്സ് പദ്ധതിക്ക് തുടക്കമായി

Saturday, Jan 28, 2023
Reported By Admin

കേരള സ്കിൽസ് എക്സ്പ്രസ്സ് ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു


കേരള നോളജ് ഇക്കോണമി മിഷന്റെ 'കണക്ട് കരിയർ ടു ക്യാമ്പസ്' കാമ്പയിനിന്റെ ഭാഗമായുള്ള കേരള സ്കിൽസ് എക്സ്പ്രസ്സ് ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. ഐടി കമ്പനികളുടെ കൂട്ടായ്മയായ ജി-ടെക്കിന്റെയും, കാഫിറ്റ് (CAFIT), ഡബ്വ്യുഐടി(WIT), നാസ്കോം(NASSCOM), സിഐഐ(CII) എന്നിവയുടെയും സഹായ സഹകരണത്തോടെയാണ് കേരള സ്കിൽസ് എക്സ്പ്രസ്സ് നടത്തുന്നത്.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ഈ വർഷം പഠനം പൂർത്തിയാക്കുന്ന ഡിഗ്രി/പോസ്റ്റ് ഗ്രാജുവേഷൻ വിദ്യാർത്ഥികളിൽ നിന്നുള്ള 10,000 പേർക്ക് വിവിധ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളിൽ തീവ്രയജ്ഞ മാതൃകയിൽ തൊഴിൽ നൽകി വ്യവസായ പങ്കാളികളുടെ സഹായത്തോടെ മികച്ച തൊഴിൽ മാതൃകയ്ക്ക് രൂപം നൽകുന്നതിനാണ് നോളജ് മിഷൻ ഈ പദ്ധതി വഴി ലക്ഷ്യമിടുന്നത്.

ഇതോടനുബന്ധിച്ച് ജി. ടെകിന്റെനേതൃത്വത്തിൽ ഐ ടി കമ്പനികളുടെ ഒരു ഇൻഡസ്ട്രി മീറ്റുംസംഘടിപ്പിച്ചിരുന്നു.അഞ്ചുവർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന സ്വപ്ന പദ്ധതിയുമായി ബന്ധപ്പെട്ട് നോളജ് ഇക്കോണമി മിഷന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ കമ്പനികളെ അറിയിക്കുകയും അവരുടെ വരാനിരിക്കുന്ന തൊഴിലവസരങ്ങളും ഇന്റേൺഷിപ്പ് അവസരങ്ങളും ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിലേക്ക് ഏകോപിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ആരംഭം കുറിക്കുക എന്നതുമായിരുന്നു ഇൻഡസ്ട്രി മീറ്റിന്റെ പ്രധാന ലക്ഷ്യം.പ്രസ്തുതഇൻഡസ്ട്രിമീറ്റിൽ 130-ൽപരം കമ്പനികൾ പങ്കെടുത്തു.

ഹോട്ടൽ ഹൈ സിന്ധിൽ വച്ച് നടന്ന ചടങ്ങിൽ കെ-ഡിസ്ക്ക് എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ഡോ.കെ.എം. എബ്രഹാം, ഐബിഎസ് സോഫ്റ്റ് വെയർ ചെയർമാൻ വി.കെ. മാത്യൂസ്,ടെക്നോപാർക് സിഇഒ സഞ്ജീവ്നായർ, കെ-ഡിസ്ക്ക്മെമ്പർ സെക്രട്ടറി ഡോ.പി.വി ഉണ്ണികൃഷ്ണൻ, കേരളടെക്നിക്കൽ യൂണിവേഴ്സിറ്റി വൈസ്ചാൻസലർ ഡോ.സിസതോമസ്, കേരള സ്റ്റാർട്ടപ്പ്മിഷൻ സിഇഒ അനൂപ് അംബിക എന്നിവർ പങ്കെടുത്തു. ചടങ്ങിൽ കമ്പനികളെ കൂടാതെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും നോളജ് മിഷന്റെ മറ്റ് പാർട്ണർമാരും പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.