- Trending Now:
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സ് ബക്രീദ്, ഫാദേഴ്സ് ഡേ എന്നീ ആഘോഷത്തോട് അനുബന്ധിച്ച് മെഗാ ബൊണാൻസ ഓഫർ അവതരിപ്പിച്ചു. പ്രത്യേകാവസരങ്ങൾ അവസ്മരണീയമാക്കുന്നതിന് ആഭരണങ്ങൾ വാങ്ങുമ്പോൾ സവിശേഷമായ ഓഫറാണ് കല്യാൺ ജൂവലേഴ്സ് അവതരിപ്പിക്കുന്നത്.
ജൂൺ 30 വരെയുള്ള കാലയളവിൽ എല്ലാ ആഭരണങ്ങളുടെയും പണിക്കൂലിയിൽ 50 ശതമാനം ഇളവ് ലഭിക്കും. കൂടാതെ, വിപണിയിലെ ഏറ്റവും താഴ്ന്നതും എല്ലാ കല്യാൺ ഷോറൂമുകളിലും ബാധകവുമായ കല്യാൺ സ്പെഷ്യൽ ഗോൾഡ് റേറ്റിലാകും സ്വർണാഭരണങ്ങൾ ലഭിക്കുക. നിത്യവും അണിയുന്ന ആഭരണങ്ങൾ മുതൽ ഹെവിവെയ്റ്റ് ആഭരണങ്ങൾ വരെയുള്ള വൈവിധ്യമാർന്ന ആഭരണങ്ങൾക്ക് ഈ ഓഫർ ബാധകമാണ്. ഇന്ത്യയിലെ കല്യാൺ ജൂവലേഴ്സിൻറെ എല്ലാ ഷോറൂമുകളിൽനിന്നും ഈ ഓഫർ സ്വന്തമാക്കാം.
ഉപയോക്തൃകേന്ദ്രീകൃതമായ ഉദ്യമങ്ങളും പുതുമയാർന്ന പരിപാടികളും അവതരിപ്പിക്കുന്നതിലൂടെ സമാനതകളില്ലാത്ത സംതൃപ്തി ഉപയോക്താക്കൾക്ക് സമ്മാനിക്കുന്നതിനാണ് പരിശ്രമിക്കുന്നതെന്ന് കല്യാൺ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ഈ ഉത്സവകാലത്ത് ആഭരണങ്ങൾ വാങ്ങുന്നതിനൊപ്പം സവിശേഷമായ മൂല്യം കണ്ടെത്തുന്നതിനും ഉപയോക്താക്കൾക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കല്യാൺ ജൂവലേഴ്സിൽ വിറ്റഴിക്കുന്ന ആഭരണങ്ങൾ വിവിധതരം ശുദ്ധതാ പരിശോധനകൾക്ക് വിധേയമാക്കുന്നവയും ബിഐഎസ് ഹാൾമാർക്ക് ചെയ്തവയുമാണ്. ആഭരണങ്ങൾക്കൊപ്പം നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രം ലഭിക്കുന്നതിനാൽ കൈമാറുമ്പോഴോ വിറ്റഴിക്കുമ്പോഴോ ഇൻവോയിസിൽ പറഞ്ഞിരിക്കുന്ന ശുദ്ധിക്ക് അനുസരിച്ചുള്ള മൂല്യം സ്വന്തമാക്കാം. കൂടാതെ കല്യാൺ ജൂവലേഴ്സിൻറെ രാജ്യത്തെ എല്ലാ ഷോറൂമുകളിലും ജീവിതകാലം മുഴുവൻ സൗജന്യമായി ആഭരണങ്ങൾ മെയിൻറനൻസ് നടത്തുന്നതിനും സാധിക്കും. ഉപയോക്താക്കൾക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബ്രാൻഡിൻറെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.
[ഉപഭോക്താക്കൾക്ക് ലൈഫ് ഇൻഷുറൻസ് ലഭ്യമാക്കാനായി കൊട്ടക് ലൈഫ് - മഹീന്ദ്ര ഫിനാൻസ് സഹകരണം]
കല്യാൺ ജൂവലേഴ്സിൻറെ ജനപ്രിയ ഹൗസ് ബ്രാൻഡുകളായ വിവാഹാഭരണങ്ങൾ അടങ്ങിയ മുഹൂർത്ത്, കരവിരുതാൽ തീർത്ത ആൻറിക് ആഭരണങ്ങൾ അടങ്ങിയ മുദ്ര, ടെംപിൾ ആഭരണങ്ങളുടെ ശേഖരമായ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയർ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, അൺകട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങൾക്കായുള്ള ഡയമണ്ടുകൾ അടങ്ങിയ അപൂർവ, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾ ഉൾക്കൊള്ളുന്ന രംഗ്, ഈയിടെ പുറത്തിറക്കിയ നിറമുള്ള സ്റ്റോണുകളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും ശേഖരമായ ലൈല എന്നിവയെല്ലാം ഷോറൂമുകളിൽ ലഭ്യമാണ്.
ബ്രാൻഡിനെക്കുറിച്ചും ആഭണശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതൽ അറിയുന്നതിന് www.kalyanjewellers.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.