- Trending Now:
കൊച്ചി: കുഞ്ഞുങ്ങളുടെ ചർമ സംരക്ഷണ രംഗത്തെ മുൻനിരക്കാരായ ജോൺസൺസ് ബേബി തങ്ങളുടെ ഏറ്റവും പുതിയ കാമ്പെയിനായ 'പ്രോമിസ്, പഹലേ പൽ സേ' അവതരിപ്പിച്ചു. പുതിയ കാമ്പെയിനിലൂടെ ഓരോ മാതാപിതാക്കളുടേയും ശക്തമായ പ്രതിബദ്ധതയെ ആദരിക്കുകയും ആഘോഷിക്കുകയാണ് ജോൺസൺസ് ബേബി.
കുഞ്ഞിൻറെ ലോല ചർമം ആദ്യ ദിനം മുതൽ സംരക്ഷിക്കാൻ സഹായിക്കുന്ന കുഞ്ഞിനു സുരക്ഷിതമായ ഘടകങ്ങൾ മാത്രം അടങ്ങിയവ ഉപയോഗിക്കുന്നതിനുള്ള മാറ്റമില്ലാത്ത പ്രതിബദ്ധതയെ അവതരിപ്പിക്കുന്നതാണ് ബ്രാൻഡിൻറെ ഏറ്റവും പുതിയ കാമ്പെയിനായ പ്രോമിസ്, പഹലേ പൽ സേ.
പുതുതായി അച്ഛനമ്മമാരായവരുടെ ലോകത്തേക്ക് പ്രേക്ഷകരെ കൊണ്ടു പോകുന്ന ഹൃദ്യമായ ഈ ചിത്രത്തിലൂടെ കുഞ്ഞിനെ ലോകത്തിലെ നല്ല കാര്യങ്ങളിലേക്കു മാത്രം കൊണ്ടു പോകുകയും നല്ല കാര്യങ്ങൾ മാത്രം നൽകുകയും ചെയ്യുന്നതിനുള്ള ശ്രമങ്ങളാണ് അവതരിപ്പിക്കുന്നത്. കുഞ്ഞിന് എല്ലാ ദിവസവും നല്ലതു മാത്രം നൽകുകയും കുഞ്ഞിൻറെ ചർമം സംരക്ഷിക്കുകയും ചെയ്യുന്നതിനുള്ള ഒരു അച്ഛൻറേയും അമ്മയുടേയും ചെറുതെങ്കിലും കൃത്യമായ തീരുമാനങ്ങളാണ് ഇതിലൂടെ നമുക്കു മുന്നിലെത്തുന്നത്.
കുഞ്ഞുങ്ങൾക്കായി സുരക്ഷിതമായ ഉത്പന്നങ്ങൾ മാത്രം തയ്യാറാക്കുക എന്ന നിയോഗവുമായാണ് ജോൺസൺസ് ബേബി പ്രവർത്തിക്കുന്നത്. കുഞ്ഞുങ്ങൾക്കുള്ള ഉത്പന്നങ്ങൾക്ക് സുരക്ഷിതമായ ഘടകങ്ങൾ മാത്രം തെരഞ്ഞെടുക്കുന്നതിനും കുഞ്ഞുങ്ങളുടെ ലോല ചർമത്തെ സംരക്ഷിക്കുന്നതിനു സഹായിക്കുമെന്ന് പരീക്ഷിച്ചറിഞ്ഞ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനും ദശാബ്ദങ്ങളായുള്ള അറിവിൻറേയും ശാസ്ത്രത്തിൻറേയും പിൻബലത്തിലാണ് ജോൺസൺസ് ബേബി മുന്നോട്ടു പോകുന്നത്. പീഡിയാട്രീഷൻമാരും ഡെർമറ്റോളജിസ്റ്റുമാരും പരീക്ഷിച്ചതും ഗഹനമായ ശാസ്ത്രീയ ഗവേഷണങ്ങളുടെ പിന്തുണയോടു കൂടിയതുമാണ് ജോൺസൺസ് ബേബി ഉത്പന്നങ്ങൾ.
ക്രോമ തങ്ങളുടെ മൺസൂൺ കാല കാമ്പെയിനായ ഗുഡ് ലൈഫ് ഫെസ്റ്റിനു തുടക്കം കുറിച്ചു... Read More
കാമ്പെയിനു മുന്നോടിയായി ജോൺസൺസ് ബേബി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വിവിധ സംസ്ക്കാരിക പശ്ചാത്തലങ്ങളിലുള്ള പതിനയ്യായിരത്തിലേറെ അമ്മമാരെ സന്ദർശിക്കുകയും അവർക്ക് കുഞ്ഞിനോടുള്ള വാഗ്ദാനത്തെക്കുറിച്ച് മനസിലാക്കുകയും ചെയ്തിരുന്നു എന്ന് കെൻവ്യൂ ബിസിനസ് യൂണിറ്റ് മേധാവിയും മാർക്കറ്റിംഗ് വിഭാഗം വൈസ് പ്രസിഡൻറുമായ മനോജ് ഗാഡ്ഗിൽ പറഞ്ഞു. എല്ലാ അതിർത്തികൾക്കും സംസ്ക്കാരങ്ങൾക്കും അപ്പുറത്തേക്കു കടന്നു പോകുന്ന ഒരു വാഗ്ദാനമായി കണ്ടത് കുഞ്ഞിനെ സംരക്ഷിക്കുമെന്നുള്ള അവരുടെ പ്രതിജ്ഞയാണത്. അമ്മമാരുമായി കൈകോർത്ത് അവരുടെ വിലപ്പെട്ട പ്രതിജ്ഞ പാലിക്കാൻ ജോൺസൺസ് ബേബി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.