Sections

ജാവ യെസ്ഡി മോട്ടോർസൈക്കിൾസ് പുതിയ സ്റ്റെൽത്ത് ഡ്യുവൽ-ടോൺ പെറാക് അവതരിപ്പിച്ചു

Thursday, Apr 11, 2024
Reported By Admin
Jawa Yezdi Stealth Dual Tone Perak

കൊച്ചി: ജാവ് യെസ്ഡി മോട്ടോർ സൈക്കിൾസ് തങ്ങളുടെ പതാക വാഹക ജാവ പെറാക് പുത്തൻ പുതിയ സ്റ്റെൽത്ത് ഡ്യുവൽ-ടോൺ പെയിൻറ് സ്ക്കീമിൽ അവതരിപ്പിച്ചു. റൈഡിങ് അനുഭവങ്ങൾ മെച്ചപ്പെടുത്തിയും റൈഡിങ് പ്രേമികൾക്ക് കൂടുതൽ ലഭ്യമാക്കിയും 2.09 ലക്ഷം രൂപ മുതലുള്ള (ഡൽഹി എക്സ് ഷോറൂം) വിലയിലാണ് ജാവ 42 ബോബർ അവതരിപ്പിച്ചിരിക്കുന്നത്.

ഐതിഹാസിക മോഡലുകളായ ജാവ പെറാകും ജാവ 42 ബോബറും വഴി മോട്ടോർസൈക്കിൾ വിപണിയെ പുനർനിർവചിച്ച ജാവ യെസ്ഡി മോട്ടോർസൈക്കിൾസ് ആവേശകരമായ ബോബർ സംസ്ക്കാരം മാത്രമല്ല ആധികാരിക സ്റ്റൈൽ സ്പോർട്ടി പ്രകടനം ആഗ്രഹിക്കുന്നവർക്കിടയിൽ വൻ ജനപ്രീതിയും നേടിയിരുന്നു.

തങ്ങളുടെ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന മോഡലുകളിലൊന്നാണ് ജാവ പെറാക് എന്നും ഈ മേഖലയിലെ തങ്ങളുടെ മേധാവിത്തം കൂടുതൽ ശക്തമാക്കുന്നതായിരിക്കും 42 ബോബർ എന്നും ജാവ യെസ്ഡി മോട്ടോർസൈക്കിൾസ് സിഇഒ ആഷിഷ് സിങ് ജോഷി പറഞ്ഞു.

Jawa Yezdi

ജാവ പെറാക്കിൻറെ ഡൽഹിയിലെ എക്സ്-ഷോറൂം വില 2,13,187 രൂപയാണ്. ജാവ 42 ബോബറിൻറെ വിവിധ വേരിയൻറുകളുടെ ഡൽഹിയിലെ എക്സ് ഷോറൂം വില 2,09,500 മുതൽ 2,29,500 രൂപ വരെയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.