Sections

തേനീച്ചകൾ: ജൈവവൈവിധ്യത്തിന്റെയും മനുഷ്യന്റെ അതിജീവനത്തിന്റെയും നട്ടെല്ല്

Tuesday, May 13, 2025
Reported By Soumya
Honeybees: The Backbone of Biodiversity and Human Survival

മനുഷ്യവംശത്തിന് അത്യാവശ്യമായ പ്രാണികളിൽ ഒന്നാണ് തേനീച്ച. തേനീച്ച ഇല്ലാതായി കഴിഞ്ഞാൽ 50 വർഷത്തിനുള്ളിൽ എല്ലാ ജീവജാലങ്ങൾക്കും ഭൂമിയിൽനിന്ന് നാശം സംഭവിക്കും എന്നാണ് പറയപ്പെടുന്നത്. കാരണം മനുഷ്യൻ ഉപയോഗിക്കുന്ന പഴങ്ങളും വിളകളും പരപരാഗണം നടക്കാതെ ഉല്പാദിപ്പിക്കപ്പെടുകയില്ല. മനുഷ്യന്റെ ഭക്ഷണ സാധങ്ങളിൽ മൂന്നിലൊരു ഭാഗം നേരിട്ടോ പരോക്ഷമായോ പരാഗണ സസ്യങ്ങളുമായി ബന്ധപ്പെട്ടതാണ്. തേനീച്ചയുടെ സഹായത്താലാണ് 80 ശതമാനം വിളകളും പരാഗണം നടത്തുന്നത്. പൂക്കളുള്ള സസ്യങ്ങൾ ഉല്പാദിപ്പിക്കുന്ന പൂമ്പൊടികളും മധുവുമാണ് തേനീച്ചയുടെ ആഹാരം. തേനീച്ചയുടെയും തേനിന്റെയും പ്രാധാന്യത്തെ കുറിച്ചാണ് ഇന്നിവിടെ സംസാരിക്കുന്നത്. ഒരു റാണിയും പതിനായിരക്കണക്കിനു വേലക്കാരി ഈച്ചകളും ചുരുക്കം മടിയൻ ഈച്ചകളും ഉൾപ്പെട്ടതാണ് ഒരു തേനീച്ചക്കോളനി. സാധാരണഗതിയിൽ ഒരു റാണി ഈച്ച ഉള്ളതാണ് ആരോഗ്യമുള്ള തേനീച്ച കോളനിയുടെ ലക്ഷണം. പ്യൂപ്പ ഘട്ടത്തിൽനിന്ന് പറവയായി പുറത്തിറങ്ങുന്നതു മുതൽ തേനീച്ചയുടെ ജോലികൾ തുടങ്ങുകയായി. കൂട് വൃത്തിയാക്കുന്നതു മുതൽ ആരംഭിക്കുന്ന ജീവിതം പിന്നീട് തേൻ സംരംഭകരായും കോളനിയുടെ കാവൽക്കാരായും മാറുന്നു. വളർച്ചയുടെ ഓരോ ഘട്ടത്തിലും വ്യത്യസ്ത ജോലികളാണ് തേനീച്ചകൾക്കുള്ളത്. എപിസ് വർഗത്തിൽപ്പെട്ട നാലിനം തേനീച്ചകളാണ് കേരളത്തിൽ കണ്ടുവരുന്നത്. ഇവയിൽ രണ്ടിനങ്ങളെ മാത്രമാണ് വാണിജ്യാടിസ്ഥാനത്തിൽ വളർത്താൻ കഴിയൂ. ഓരോ ഇനത്തിനും പ്രത്യേകതകൾ ഏറെയുണ്ട്.

റാണിയാണ് തേനീച്ചകളുടെ നേതാവ്. റാണിയുടെ നിർദ്ദേശം അനുസരിച്ചാണ് മറ്റു തേനീച്ചകൾ പ്രവർത്തിക്കുന്നത്. എന്തെങ്കിലും കാരണവശാൽ റാണി തേനീച്ച മരിച്ചുപോവുകയാണെങ്കിൽ റാണിയുടെ പരിചാരകരിൽ ഒരാൾ റാണി തേനീച്ചയായി മാറുകയും പിന്നീട് ആ തേനീച്ചയാണ് മറ്റു തേനീച്ചകളുടെ റാണി ആയി മാറുന്നത് എന്ന് പറയപ്പെടുന്നു. റാണി രണ്ട് തരം മുട്ടകളിടാൻ കഴിവുള്ളവരാണ്. ബീജസങ്കലനം നടന്നതും നടക്കാത്തതും ആയ മുട്ടകൾ അവർക്ക് ഇടാൻ കഴിയും. ബീജസങ്കലനം നടന്നതിൽ നിന്നും പെണ്ണീച്ചകളും ബീജസങ്കലനം നടക്കാത്തതിൽ നിന്നും ആണീച്ചകളും ഉണ്ടാകുന്നു. മുട്ടവിരിഞ്ഞിറങ്ങുന്ന ലാർവക്കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന ഭക്ഷണം വളരെപ്രധാനം ആണ്. ആദ്യത്തെ മൂന്ന് ദിവസം ചെറുപ്പക്കാരി പെണ്ണീച്ചകളുടെ തലയിലെ ഗ്രന്ഥികളിൽ നിന്നും സ്രവിക്കുന്ന റോയൽജെല്ലിയും പിന്നീട് പൂമ്പൊടിയും തേനും ചേർത്തുണ്ടാക്കുന്ന ബീബ്രെഡും ആണ് ലാർവ കുഞ്ഞുങ്ങൾക്ക് നൽകുക. എങ്കിലും പെണ്ണീച്ചകൾക്ക് അവയുടെ അണ്ഡാശയങ്ങൾ വികസിക്കുകയില്ല. അതിനാൽ അവയ്ക്കൊന്നും പ്രത്യുത്പാദന കഴിവ് ഉണ്ടാവില്ല. ഇവർക്ക് ആണീച്ചകളുമായി ഇണചേരാനും മുട്ടയിടാനും ഉള്ള കഴിവ് സാധാരണഗതിയിൽ ഉണ്ടാവില്ല. ഒരു തേനീച്ചക്കൂടിന്റെ പൊതുവായ എല്ലാ പരിപാലനവും ഇവരാണ് ചെയ്യുന്നത്. തേനും പൂമ്പൊടിയും ശേഖരിക്കൽ , കൂട് വൃത്തിയാക്കൽ, റാണിക്ക് തീറ്റകൊടുക്കൽ, ലാർവ്വപ്പുഴുക്കളെ തീറ്റൽ, കൂടിന് കാവൽ നിൽക്കൽ , അറ നിർമ്മിക്കൽ , അറയിൽ തേൻ സംസ്കരിച്ച് സൂക്ഷിക്കൽ എല്ലാം ഇവരുടെ ഡ്യൂട്ടിയാണ്. റാണിയീച്ചയ്ക്കും ആണീച്ചയ്ക്കും ഇല്ലാത്ത വിഷമുള്ള് ഇവർക്കുണ്ട്. തേനീച്ചയിൽ നിന്നും മനുഷ്യർക്ക് ഒരുപാട് പാഠങ്ങൾ പഠിക്കാനുണ്ട്.

  • ഏറ്റവും അധികം കൂടുതൽ സഹകരണത്തിൽ ജീവിക്കുന്ന ജീവിയാണ് തേനീച്ച. സഹകരണം ഉള്ളവർക്ക് മാത്രമേ ജീവിതം ഉള്ളൂ.
  • പലതുള്ളി പെരുവെള്ളം എന്ന പാഠം. വളരെ കുറച്ച് തേനും മാത്രമാണ് ഒരു തേനീച്ചക്ക് ശേഖരിക്കാൻ കഴിയുന്നത് എന്നാൽ എല്ലാം കൂടി ചേർന്നുകൊണ്ട് തേൻ എന്ന വിഭവം സമൃദ്ധമായി ഉണ്ടാക്കുവാൻ തേനീച്ചകൾക്ക് സാധിക്കുന്നുണ്ട്.
  • പെൺ തേനീച്ചകൾക്കാണ് പ്രാധാന്യമുള്ളത്. പെൺ തേനീച്ചയാണ് തേന് കൊണ്ടുവരുന്നത്. ഇതിനെക്കുറിച്ച് പറയപ്പെടുന്നത് ആൺ തേനീച്ചകൾ വളരെ കുറച്ചു മാത്രമേ തേനീച്ചകളുടെ ഇടയിൽ കാണുകയുള്ളൂ.
  • വളരെ കുറവായിസുള്ള ജീവിയാണ് തേനീച്ച. തേനീച്ചകൾ അവർക്ക് വേണ്ടി മാത്രമല്ല അടുത്ത തലമുറകൾക്ക് വേണ്ടിയും തേൻ ശേഖരിച്ചു വയ്ക്കുന്നുണ്ട്. ഈ തേൻ ഒരു കേടുപാടും കൂടാതെ വർഷങ്ങളോളം ഇരിക്കുകയും ചെയ്യും. ഇത് പഠിപ്പിക്കുന്നത് സഹവർത്തിത്വത്തിന്റെയും സാഹോദര്യത്തിന്റെയും കഴിവുകളുടെ പാഠമാണ് എന്ന് തേനീച്ചകളുടെ ജീവിതം വ്യക്തമായി പരിശോധിച്ചാൽ മനസ്സിലാക്കാൻ സാധിക്കും.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.